l o a d i n g

ഗൾഫ്

യു.ഡി.എഫിന്റെ ഐതിഹാസിക വിജയം: ജിദ്ദയില്‍ മധുരം വിതരണം ചെയ്ത് ഒ.ഐ.സി.സി പ്രവര്‍ത്തകര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 5, 2026

ജിദ്ദ: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തില്‍ പ്രവാസലോകം. ജിദ്ദയിലെ മലയാളി സംഗമകേന്ദ്രമായ ഷറഫിയ്യയില്‍ ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായസ വിതരണവും വിജയയാഘോഷവും സംഘടിപ്പിച്ചു. നൂറുകണക്കിന് ഒ.ഐ.സി.സി, കെ.എം.സി.സി പ്രവര്‍ത്തകരും യു.ഡി.എഫ് നേതാക്കളും ആഘോഷപരിപാടികളില്‍ പങ്കെടുത്തു.

അഴിമതിയും ധാര്‍ഷ്ട്യവും അലങ്കാരമാക്കിയ പിണറായി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിനെതിരെയുള്ള ശക്തമായ ജനവികാരമാണ് ഈ വിജയത്തിന് പിന്നിലെന്ന് ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ പറഞ്ഞു. ഭാവി കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് യു.ഡി.എഫ് മുന്നോട്ടുവെച്ച നൂതനമായ ആശയങ്ങളും 'ഇന്ദിര ഗ്യാരണ്ടി' ഉള്‍പ്പെടെയുള്ള ജനപക്ഷ പദ്ധതികളും വോട്ടര്‍മാര്‍ നെഞ്ചേറ്റിയതാണ് ചരിത്ര വിജയത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫിന്റെ കെട്ടുറപ്പുള്ള പ്രവര്‍ത്തനങ്ങളും മികച്ച സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും വിജയത്തിന്റെ മാറ്റുകൂട്ടി.

ചടങ്ങില്‍ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഷറഫിയ്യയില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചും മധുരം പങ്കുവെച്ചും കേരളത്തിലെ ഭരണമാറ്റത്തെ ആവേശത്തോടെയാണ് വരവേറ്റത്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026