ജിദ്ദ: മക്കയിൽ പുക ശ്വസിച്ച് മലയാളി അടക്കം മൂന്നു പേർ മരിച്ചു. കാസർകോഡ് സ്വദ്ദേശി പി.പി. മുഹമ്മദ് കുഞ്ഞിയാണ് മരിച്ച മലയാളി. മറ്റ് രണ്ടു പേർ ബഗ്ലാദേശ് സ്വദേശികളാണ്.
താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിക്കുകയും, തുടർന്ന് മുറിയിലേക്ക് പടർന്ന പുക ശ്വസിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. മക്കയിലെ അസിസിയ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റി യുടെ അടുത്താണ് ഇവർ താമസിച്ചിരുന്നത്.
മയ്യിത്തുകൾ മക്ക നൂർ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.
Related News