l o a d i n g

ഗൾഫ്

കാത്തിരിപ്പിന് വിരാമം; അബ്ദുറഹീം ഒരാഴ്ചയ്ക്കുള്ളില്‍ ജയില്‍ മോചിതനായേക്കും

Thumbnail

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീം ഒരാഴ്ചക്കുള്ളില്‍ ജയില്‍ മോചിതനാകും. 20 വര്‍ഷം നീണ്ട ജയില്‍വാസം പൂര്‍ത്തിയാക്കി ഈ മാസം 20-ന് റഹീമിന്റെ ശിക്ഷാ കാലാവധി അവസാനിക്കും. ഇതോടെ, നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് തടസ്സമായി നിന്നിരുന്ന അവസാന സാങ്കേതിക കുരുക്കുകളും അഴിയുകയാണ്.

രണ്ട് പതിറ്റാണ്ടായി മകനെ കാത്തിരിക്കുന്ന ഉമ്മ ഫാത്തിമയ്ക്ക് ഇത് സ്വപ്നസാഫല്യത്തിന്റെ നിമിഷങ്ങളാണ്. ഫറോക്ക് കോടമ്പുഴയിലെ പഴയ വീട്ടില്‍ നിന്ന് മകന്‍ യാത്ര തിരിച്ച ആ മുറ്റത്തേക്ക് അവന്‍ തിരികെ വരുന്നത് കാണാന്‍ ഉമ്മ ദിനങ്ങളെണ്ണി കഴിയുകയാണ്.

റിയാദിലെ ക്രിമിനല്‍ കോടതി വിധിച്ച ശിക്ഷയുടെ കാലാവധി മെയ് 20-ന് അവസാനിക്കുന്നതോടെ മോചന നടപടികള്‍ വേഗത്തിലാകും. തന്റെ സ്‌പോണ്‍സറുടെ മകന്‍ മരിക്കാനിടയായ നിര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്നാണ് റഹീം സൗദിയില്‍ ജയിലിലായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ത്തത് ചരിത്രമായിരുന്നു. സമാനതകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ അടയാളമായി 34 കോടി രൂപയാണ് ദയാധനമായി സമാഹരിച്ച് കോടതിയില്‍ നല്‍കിയത്.

ദയാധനം കൈമാറിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. തുടര്‍ന്ന് വിധിച്ച തടവുശിക്ഷ കൂടി പൂര്‍ത്തിയാകുന്നതോടെ റഹീമിന് ഇനി നാട്ടിലേക്ക് മടങ്ങാം. വരും ദിവസങ്ങളില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി റഹീം കോഴിക്കോട്ടെ തന്റെ വീട്ടില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.

Latest News

ജുബൈലില്‍ ലോക നഴ്‌സസ് ദിനം ആഘോഷിച്ചു; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ്
ജുബൈലില്‍ ലോക നഴ്‌സസ് ദിനം ആഘോഷിച്ചു; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ്
May 13, 2026
യു.ഡി.എഫ് വിജയം: ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി 'വിജയാരവം-26' സംഘടിപ്പിച്ചു
യു.ഡി.എഫ് വിജയം: ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി 'വിജയാരവം-26' സംഘടിപ്പിച്ചു
May 13, 2026
കുട്ടികളിലെ പാലിയേറ്റീവ് കെയര്‍: ഐ.എം.എ 'ലിറ്റില്‍ സ്റ്റാര്‍' പദ്ധതിക്ക് തുടക്കമായി
കുട്ടികളിലെ പാലിയേറ്റീവ് കെയര്‍: ഐ.എം.എ 'ലിറ്റില്‍ സ്റ്റാര്‍' പദ്ധതിക്ക് തുടക്കമായി
May 13, 2026
കാത്തിരിപ്പിന് വിരാമം; അബ്ദുറഹീം ഒരാഴ്ചയ്ക്കുള്ളില്‍ ജയില്‍ മോചിതനായേക്കും
കാത്തിരിപ്പിന് വിരാമം; അബ്ദുറഹീം ഒരാഴ്ചയ്ക്കുള്ളില്‍ ജയില്‍ മോചിതനായേക്കും
May 13, 2026
കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം നാളെ പുലര്‍ച്ചെ, കരിപ്പൂര്‍ വഴി പുറപ്പെടുന്നത് 969 പേര്‍, ആദ്യ വിമാനം പുലര്‍ച്ചെ 12.20-ന്
കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന് തുടക്കം; ആദ്യ വിമാനം നാളെ പുലര്‍ച്ചെ, കരിപ്പൂര്‍ വഴി പുറപ്പെടുന്നത് 969 പേര്‍, ആദ്യ വിമാനം പുലര്‍ച്ചെ 12.20-ന്
May 13, 2026
കേരള മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്
കേരള മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്
May 13, 2026
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026