ജിദ്ദ: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണി കൈവരിച്ച ഉജ്ജ്വല വിജയത്തിന്റെ ആഹ്ലാദസൂചകമായി ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി 'വിജയാരവം-26' എന്ന പേരില്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു. ജിദ്ദ അറസാത്ത് വില്ല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഗായകര്‍ അണിനിരന്ന ഗാനസന്ധ്യയും അരങ്ങേറി.
ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ്, ഭാരവാഹികളായ അഷ്‌റഫ് മുല്ലപ്പള്ളി, സൈദലവി പുളിയക്കോട്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഇസ്ഹാഖ് പൂണ്ടോളി, അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏറനാട് മണ്ഡലം പ്രസിഡന്റ് സുല്‍ഫിക്കര്‍ ഒതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി കാവനൂര്‍ സ്വാഗതം ആശംസിച്ചു. മണ്ഡലം ഭാരവാഹികളായ കെ.ടി.എ. ബക്കര്‍, സലാം കെ.വി, മുഹമ്മദ് സി. തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. വിവിധ മണ്ഡലം-ഏരിയ ഭാരവാഹികളായ ജാഫര്‍ തിരൂരങ്ങാടി, നാസര്‍ വേങ്ങര, മുജീബ് പാങ്ങ്, നൗഷാദ് താനൂര്‍, മൊയ്തീന്‍ ചീക്കോട്, സാദിഖ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അലി പത്തനാപുരം നന്ദി രേഖപ്പെടുത്തി. മണ്ഡലം-പഞ്ചായത്ത് ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്യുന്നു.
Related News