l o a d i n g

സാംസ്കാരികം

സൗദി കിഴക്കന്‍ പ്രവിശ്യയിലെ 'മലയാള നാടകവേദി'യുടെ പ്രഥമ നാടക പോസ്റ്റര്‍ പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 24, 2026

ദമ്മാം: ദ്മ്മാം കേന്ദ്രമായി സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ രൂപീകരിച്ച 'മലയാള നാടകവേദി'യുടെ പ്രഥമ നാടകമായ 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' 2026 ഡിസംബര്‍ അവസാനം അരങ്ങിലെത്തുന്നതിന്റെ ഭാഗമായി, നാടകത്തിന്റെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ചലച്ചിത്ര നിര്‍മ്മാതാവും വ്യവസായിയുമായ ജോളി ലോനപ്പന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്ത്, ദേവിക കലാക്ഷേത്ര ഫൗണ്ടറും ഡയറക്ടറുമായ സൗമ്യ വിനോദിന് കൈമാറി.

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥയെ അവലംബിച്ച് പ്രശസ്ത നാടക രചയിതാവ് ഹേമന്ത് കുമാര്‍ രചിച്ച ഈ നാടകം സംവിധാനം ചെയ്യുന്നത് ജേക്കബ് ഉതുപ്പാണ്. മലയാള നാടകവേദി പ്രസിഡന്റ് ഷാജി മതിലകത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കുമാരി കല്യാണി ബിനു പ്രാര്‍ത്ഥനാഗീതം ആലപിച്ചു. ജോയിന്റ് കണ്‍വീനറും ട്രഷററുമായ ഹുസൈന്‍ ചമ്പോളില്‍ സ്വാഗതം ആശംസിച്ചു. മലയാള നാടകവേദി ചെയര്‍മാനും ഡയറക്ടറുമായ ജേക്കബ് ഉതുപ്പ് നാടകത്തെക്കുറിച്ചും നാടകവേദിയുടെ മുന്നോട്ടുള്ള ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും പ്രതിപാദിച്ച് സംസാരിച്ചു.

ചടങ്ങില്‍ ജോളി ലോനപ്പന്‍, സൗമ്യ വിനോദ് എന്നിവര്‍ക്കൊപ്പം സാമൂഹിക-സാംസ്‌കാരിക-കലാരംഗങ്ങളിലെ നിറസാന്നിധ്യങ്ങളായ മാലിക് മഖ്ബൂല്‍, ഷിജു കലയപുരം, പ്രദീപ് കൊട്ടിയം, രഞ്ജിത്ത് വടകര, നൗഷാദ് തഴവ, സോഫിയ ഷാജഹാന്‍, അഡ്വ. ആര്‍. ഷഹന, ഡോ. സിന്ധു ബിനു, ഫൈസല്‍ വെള്ളാനി, ബിജു വര്‍ക്കി, സിയാദ് (ഡ്രീം ക്യാച്ചേഴ്‌സ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മലയാള നാടകവേദി എക്‌സിക്യൂട്ടീവ് അംഗം റുബീന അന്‍ഷാദ് നന്ദി പറഞ്ഞു. ഡോ. അമിതാ ബഷീര്‍ അവതാരകയായ ചടങ്ങിന് ചീഫ് കോര്‍ഡിനേറ്റര്‍ മനാഫ് പാലക്കാട്, കണ്‍വീനര്‍ നൗഷാദ് മുത്തലിഫ്, സെക്രട്ടറി റോബിന്‍ ടൈറ്റസ്, ജോയിന്റ് സെക്രട്ടറിയും ആര്‍ട്ടിസ്റ്റുമായ അന്‍ഷാദ് തകടിയേല്‍, ആര്‍ട്ടിസ്റ്റ് വിനോദ് കുഞ്ഞ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ബഷീര്‍, വിനോദ് ഊരാളത്ത്, മിനി ജോസഫ്, ബിജു പൂതക്കുളം, ലാല്‍ജി വര്‍ഗീസ്, അംഗങ്ങളായ ബിനു കുഞ്ഞ്, ഷനീബ് അബൂബക്കര്‍, ഷിബിന്‍ ആറ്റുവ, നജ്മുസ്സമാന്‍, നിഖില്‍ മുരളീധരന്‍, ഷാജു അഞ്ചേരി, മുഷാല്‍ തഞ്ചേരി, മാത്യു റോക്കി എന്നിവര്‍ നേതൃത്വം നല്‍കി.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026