l o a d i n g

ഗൾഫ്

ഹജ്ജ് മീഡിയ ഹബ്ബിന്റെ മൂന്നാം പതിപ്പിന് മക്കയില്‍ വിജയകരമായ സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 24, 2026


മക്ക- സൗദി മീഡിയ മന്ത്രാലയം സംഘടിപ്പിച്ച 'ഹജ്ജ് മീഡിയ ഹബ്ബിന്റെ' മൂന്നാം പതിപ്പിന് മക്കയില്‍ വിജയകരമായ സമാപനം. ഗ്രാന്‍ഡ് ഹജ്ജ് സിമ്പോസിയവുമായി സഹകരിച്ച്, ഹജ്ജിനായുള്ള യൂണിഫൈഡ് മീഡിയ ഓപ്പറേഷന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മക്ക ചേംബര്‍ എക്‌സിബിഷന്‍സ് ആന്‍ഡ് ഇവന്റ്‌സ് സെന്ററിലാണ് നാല് ദിവസത്തെ പരിപാടി നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കും വിദഗ്ധര്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ വലിയ വിജയമാണ് മീഡിയ ഹബ്ബ് കൈവരിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 13,500-ലധികം മാധ്യമപ്രവര്‍ത്തകരും സന്ദര്‍ശകരുമാണ് ഇത്തവണ മീഡിയ ഹബ്ബിലേക്ക് എത്തിയത്. ഹബ്ബിന്റെ ഭാഗമായി ഒരുക്കിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ എക്‌സിബിഷനില്‍ മുപ്പതിലധികം സര്‍ക്കാര്‍, സ്വകാര്യ, ലാഭരഹിത സ്ഥാപനങ്ങള്‍ പങ്കെടുത്തു. തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള പ്രധാന വികസന പദ്ധതികളും സേവനങ്ങളും വ്യക്തമാക്കുന്ന 1,500-ലധികം ഇന്ററാക്ടീവ് സ്‌ക്രീനുകളാണ് പ്രദര്‍ശനത്തില്‍ സജ്ജീകരിച്ചിരുന്നത്.

അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ ഒരുക്കിയ മീഡിയ കമ്മ്യൂണിറ്റി സ്‌പേസുകളും സ്റ്റുഡിയോകളും നൂറ്റമ്പതിലധികം പ്രാദേശിക, പ്രാദേശിക-അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്ക് ഹജ്ജ് സീസണിന്റെ അന്താരാഷ്ട്ര മാധ്യമ കവറേജിനായി ഏറെ സഹായകരമായി.

കൂടാതെ, ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള മാധ്യമ സന്നദ്ധത വര്‍ദ്ധിപ്പിക്കുന്നതിനായി സൗദി മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലന വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. നാല് ദിവസങ്ങളിലായി നടന്ന ഈ വര്‍ക്ക്ഷോപ്പുകളില്‍ സര്‍ക്കാര്‍, സ്വകാര്യ, മാധ്യമ മേഖലകളില്‍ നിന്നുള്ള മുന്നൂറിലധികം പേര്‍ പ്രമുഖ വിദഗ്ധരില്‍ നിന്ന് പരിശീലനം നേടി.

Latest News

2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
November 16, 2026
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
November 16, 2026
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
November 16, 2026
 സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
November 16, 2026
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
November 16, 2026
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
November 16, 2026
 അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
November 16, 2026
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
November 16, 2026
കോ കേരളം: സഹകരണ  മേഖലയില്‍ പുതിയ വിമാനക്കമ്പനി
കോ കേരളം: സഹകരണ മേഖലയില്‍ പുതിയ വിമാനക്കമ്പനി
November 16, 2026
മൂന്നാം യുദ്ധക്കപ്പലും എത്തി, പശ്ചിമേഷ്യ മുള്‍മുനയില്‍
മൂന്നാം യുദ്ധക്കപ്പലും എത്തി, പശ്ചിമേഷ്യ മുള്‍മുനയില്‍
November 16, 2026