l o a d i n g

ബിസിനസ്

ഉപഭോക്തൃ സേവനത്തില്‍ പുതിയ മുന്നേറ്റവുമായി ടാറ്റ റിയാല്‍റ്റിയും സെയില്‍സ്‌ഫോഴ്‌സും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 28, 2026

കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ സഹസ്ഥാപനമായ ടാറ്റ റിയാല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ടിആര്‍ഐഎല്‍) തങ്ങളുടെ ഉപഭോക്തൃ സേവന രംഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ലോകത്തിലെ മുന്‍നിര എഐ സിആര്‍എം (AI CRM) കമ്പനിയായ സെയില്‍സ്‌ഫോഴ്‌സുമായി കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി 'ഏജന്റ്‌ഫോഴ്‌സ്' പ്ലാറ്റ്‌ഫോം കമ്പനി വിജയകരമായി നടപ്പാക്കി.

ഈ സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ആദ്യ മറുപടി നല്‍കുന്നതിനുള്ള സമയം ദിവസങ്ങളില്‍ നിന്ന് വെറും എട്ട് മണിക്കൂറായി കുറയ്ക്കാന്‍ ടാറ്റ റിയാല്‍റ്റിക്ക് സാധിച്ചു. വാട്‌സാപ്പ്, എസ്എംഎസ്, ഇമെയില്‍ തുടങ്ങിയ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ 24 മണിക്കൂറും ഉപഭോക്തൃ ഇടപെടലുകള്‍ കൈകാര്യം ചെയ്യാനും ലീഡ് ക്വാളിഫിക്കേഷന്‍ (വിപണി സാധ്യതകള്‍ കണ്ടെത്തല്‍) നടത്താനും പുതിയ സംവിധാനം സഹായിക്കും.

എഐ അധിഷ്ഠിത സംവിധാനത്തിന്റെ ഭാഗമായി ഡാറ്റാ പരിവര്‍ത്തന നിരക്കില്‍ 10 ശതമാനം വര്‍ധനയും, ലീഡ് ക്വാളിഫിക്കേഷനില്‍ 30 ശതമാനം മേന്മയും, ഇമെയില്‍ ഓപ്പണ്‍ നിരക്കില്‍ 50 മുതല്‍ 60 ശതമാനം വരെ വര്‍ധനയും കമ്പനി രേഖപ്പെടുത്തി.

ഉപഭോക്തൃ ആവശ്യങ്ങള്‍ കൂടുതല്‍ വേഗത്തിലും വ്യക്തിഗത രീതിയിലും കൈകാര്യം ചെയ്യാന്‍ ഈ കൂട്ടുകെട്ട് സഹായിക്കുമെന്ന് ടാറ്റ റിയാല്‍റ്റി എംഡിയും സിഇഒയുമായ സഞ്ജയ് ദത്ത് പറഞ്ഞു. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് എഐ അധിഷ്ഠിത ഉപഭോക്തൃ സേവനത്തിന് പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്ന നീക്കമാണിതെന്ന് സെയില്‍സ്‌ഫോഴ്‌സ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026