l o a d i n g

ഗൾഫ്

യമന്‍ മുന്‍ പ്രസിഡന്റ് അബ്ദു റബ്ബു മന്‍സൂര്‍ ഹാദി അന്തരിച്ചു; ഒരു യുഗത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന് വിരാമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 28, 2026



ഏദന്‍- തന്റെ ജീവിതം കൊണ്ട് യമന്റെ ആധുനിക ചരിത്രത്തിലെ നിര്‍ണ്ണായകമായ പല രാഷ്ട്രീയ-സൈനിക പരിവര്‍ത്തനങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയും അതിനെ രൂപപ്പെടുത്തുകയും ചെയ്ത യമന്‍ മുന്‍ പ്രസിഡന്റ് അബ്ദു റബ്ബു മന്‍സൂര്‍ ഹാദി (81) വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച അന്തരിച്ചു. ഐക്യ യമന്റെ ചരിത്രത്തിലെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന അദ്ദേഹം, രാജ്യം കടന്നുപോയ ഏറ്റവും സങ്കീര്‍ണ്ണവും സംഘര്‍ഷഭരിതവുമായ ഒരു കാലഘട്ടത്തില്‍ ഭരണചക്രം തിരിച്ച് ചരിത്രത്തില്‍ ഇടംനേടിയ നേതാവാണ്. അദ്ദേഹത്തിന്റെ വേര്‍പാടോടെ യമന്‍ രാഷ്ട്രീയത്തിലെ ഒരു പ്രധാന അധ്യായത്തിനാണ് വിരാമമാകുന്നത്.

1945 സെപ്റ്റംബര്‍ 1-ന് അബ്യാന്‍ ഗവര്‍ണറേറ്റിലെ അല്‍-വാദിഅ ജില്ലയിലുള്ള ദാകിന്‍ ഗ്രാമത്തിലായിരുന്നു ഹാദിയുടെ ജനനം. സൈനിക സേവനത്തിലൂടെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1966-ല്‍ ബ്രിട്ടനിലെ പ്രശസ്തമായ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹേഴ്സ്റ്റില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് 1970-ല്‍ ഈജിപ്തിലെ നാസര്‍ മിലിട്ടറി അക്കാദമിയില്‍നിന്ന് മിലിട്ടറി സയന്‍സില്‍ ബിരുദാനന്തര ബിരുദവും, മുന്‍ സോവിയറ്റ് യൂണിയനിലെ ഫ്രണ്‍സെ അക്കാദമിയില്‍ നിന്ന് മിലിട്ടറി ലീഡര്‍ഷിപ്പില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. മികച്ച സൈനിക പശ്ചാത്തലമുള്ള അദ്ദേഹം വര്‍ഷങ്ങളോളം യമന്റെ വൈസ് പ്രസിഡന്റ് പദവി ഉള്‍പ്പെടെ നിരവധി പ്രമുഖ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

2011-ലെ ജനകീയ പ്രക്ഷോഭങ്ങളെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ഭാഗമായി 2012-ലാണ് അബ്ദു റബ്ബു മന്‍സൂര്‍ ഹാദി ഔദ്യോഗികമായി യമന്റെ പ്രസിഡന്റായി അധികാരം ഏല്‍ക്കുന്നത്. ആഭ്യന്തര യുദ്ധവും രാഷ്ട്രീയ-സുരക്ഷാ വിഭജനങ്ങളും കാരണം രാജ്യം കടുത്ത പ്രതിസന്ധി നേരിട്ട ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ഭരണം. സുദീര്‍ഘമായ രാഷ്ട്രീയ കരിയറിനൊടുവില്‍ 2022 ഏപ്രിലില്‍ അദ്ദേഹം തന്റെ പൂര്‍ണ്ണമായ അധികാരങ്ങള്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന് കൈമാറിക്കൊണ്ട് പദവിയില്‍ നിന്ന് ഒഴിഞ്ഞു. പരമാധികാരവും സമാധാനവും വീണ്ടെടുക്കാന്‍ യമന്‍ ജനത ഇന്നും പോരാട്ടം തുടരുന്നതിനിടയിലാണ് മുന്‍ ഭരണാധികാരിയുടെ വിയോഗം.

Latest News

2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
November 16, 2026
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
November 16, 2026
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
November 16, 2026
 സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
November 16, 2026
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
November 16, 2026
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
November 16, 2026
 അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
November 16, 2026
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
November 16, 2026
കോ കേരളം: സഹകരണ  മേഖലയില്‍ പുതിയ വിമാനക്കമ്പനി
കോ കേരളം: സഹകരണ മേഖലയില്‍ പുതിയ വിമാനക്കമ്പനി
November 16, 2026
മൂന്നാം യുദ്ധക്കപ്പലും എത്തി, പശ്ചിമേഷ്യ മുള്‍മുനയില്‍
മൂന്നാം യുദ്ധക്കപ്പലും എത്തി, പശ്ചിമേഷ്യ മുള്‍മുനയില്‍
November 16, 2026