l o a d i n g

ഗൾഫ്

അമേരിക്കയുടെ ഭീഷണി: ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ പിരിക്കില്ലെന്ന് ഒമാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 29, 2026

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ (ഫീസ്) ഈടാക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് ഒമാന്‍ അമേരിക്കയ്ക്ക് ഉറപ്പ് നല്‍കി. ഒമാന്‍ അംബാസഡറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഒമാനും ഇറാനും ചേര്‍ന്ന് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, ഒമാന്‍ ഇതിന് മുതിര്‍ന്നാല്‍ അവരെ 'ബോംബെറിഞ്ഞ് തകര്‍ക്കും' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്രഷറി സെക്രട്ടറിയുടെ ഇടപെടല്‍. ടോള്‍ പിരിക്കാനുള്ള നീക്കത്തില്‍ പങ്കാളികളായാല്‍ ഒമാനിലെ വ്യക്തികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും എതിരെ കടുത്ത ഉപരോധം ഉണ്ടാകുമെന്ന് ഒമാന്‍ അംബാസഡറെ അറിയിച്ചതായും ബെസെന്റ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ സംവിധാനം കൊണ്ടുവരാനുള്ള ഒരു നീക്കവും അമേരിക്ക വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിലും കുറിച്ചു. യുഎസും ഇസ്രായേലും ചേര്‍ന്ന് ഫെബ്രുവരി അവസാനം ഇറാനെതിരെ യുദ്ധം ആരംഭിച്ചതു മുതല്‍ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും ഉപരോധിച്ചിരിക്കുകയാണ്. ലോകത്തെ എണ്ണ-ഊര്‍ജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പ്രധാന പാതയാണിത്. ചരക്കുനീക്കം തടസ്സപ്പെട്ടത് ആഗോളതലത്തില്‍ ഇന്ധന, വളം വില വന്‍തോതില്‍ ഉയരാന്‍ കാരണമായിട്ടുണ്ട്.

യുദ്ധത്തിന് മുന്‍പ് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ജനീവയില്‍ മധ്യസ്ഥത വഹിച്ചിരുന്നത് ഒമാനായിരുന്നു. അതിനിടെ, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് നിയമവിരുദ്ധമായി പണം പിരിവ് നടത്തുന്ന ഇറാന്റെ 'സ്ട്രീറ്റ് അതോറിറ്റി' എന്ന സ്ഥാപനത്തിന് യുഎസ് ട്രഷറി കഴിഞ്ഞ ദിവസം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ അതോറിറ്റിക്ക് ടോള്‍ നല്‍കുന്ന ആര്‍ക്കെതിരെയും ഉപരോധം ഉണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest News

ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
November 15, 2026
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
November 15, 2026
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
November 15, 2026
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026