l o a d i n g

കേരള

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 30, 2026

തൃശൂര്‍: അതിരപ്പിള്ളി വൈശേരിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ വെറ്റിലപ്പാറ സ്വദേശിയായ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വെറ്റിലപ്പാറ വൈശേരി പുല്ലാര്‍ക്കാട്ട് വീട്ടില്‍ ബാബു (62) ആണ് കൊല്ലപ്പെട്ടത്. വീടിന്റെ പരിസരത്തെത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ജനവാസ മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

സംഭവം നടക്കുന്നത് പുലര്‍ച്ചെയാണ്. വലിയൊരു കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും ബാബുവിന്റെ വീടിന്റെ തൊട്ടടുത്ത് വരെ എത്തുകയും ചെയ്തു. ആനയെ കണ്ട് ഭയന്ന ബാബുവും നാട്ടുകാരും ചേര്‍ന്ന് അതിനെ കാട്ടിലേക്ക് തിരികെ ഓടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഇതിനിടയില്‍ പ്രകോപിതനായ കാട്ടാന ബാബുവിനു നേരെ തിരിയുകയും ഓടിച്ചിട്ട് ആക്രമിക്കുകയുമായിരുന്നു. ആനയുടെ ചവിട്ടേറ്റും തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും വാരിയെല്ലുകള്‍ക്കും സാരമായ ക്ഷതമേറ്റിരുന്നു.

ആന പിന്‍വാങ്ങിയ ഉടന്‍ തന്നെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് ചോര വാര്‍ന്ന നിലയിലായിരുന്ന ബാബുവിനെ അടിയന്തരമായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്ക് അതീവ ഗുരുതരമായിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ഈ ദാരുണ മരണത്തെ തുടര്‍ന്ന് അതിരപ്പിള്ളി, വെറ്റിലപ്പാറ മേഖലകളില്‍ കനത്ത ജനരോഷമാണ് ഉയരുന്നത്. അതിരപ്പിള്ളിയിലെ തോട്ടം തൊഴിലാളികളും സാധാരണക്കാരായ താമസക്കാരും ദിനംപ്രതി കാട്ടാനകളുടെ ഭീഷണിയിലാണ് കഴിയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മേഖലയില്‍ വന്യമൃഗ ആക്രമണങ്ങളില്‍ ഒന്നിലധികം ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. ജനവാസ മേഖലകള്‍ക്ക് ചുറ്റും കൃത്യമായ സോളാര്‍ വേലികളോ ആനപ്പരിഖകളോ സ്ഥാപിക്കാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും, മരണപ്പെട്ട ബാബുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും വനംവകുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധത്തിലാണ്.

ബാബുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരഹാരം നല്‍കുമെന്ന് വനം മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. ആദ്യ ഘടു ഉന്‍ കൈമാറും. തുടര്‍ന്ന് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടി തിങ്ങളാഴ്ച ചാലക്കുടിയില്‍ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026