l o a d i n g

ഗൾഫ്

ലഹരി വിരുദ്ധ ദിനം: വിദ്യാര്‍ഥികള്‍ക്കായി 'റിസ' അന്താരാഷ്ട്ര പ്രസംഗ മത്സരം ജൂണ്‍ 13-ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 29, 2026

റിയാദ്: സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടിയായ 'റിസ'യുടെ (RISA) ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ എട്ട് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം.

'നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിന്‍/പുകയില ആസക്തി തടയുക!' എന്നതാണ് പ്രസംഗ വിഷയം. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് മത്സരം നടക്കുക. ജൂണ്‍ 13-ന് സൗദി സമയം വൈകുന്നേരം 4 മണി മുതല്‍ (ഇന്ത്യന്‍ സമയം വൈകുന്നേരം 6:30) ഓണ്‍ലൈനായി തത്സമയമാണ് മത്സരം നടക്കുന്നത്. സുബൈര്‍കുഞ്ഞ് അനുസ്മരണ ദിനമായ ജൂണ്‍ 17-ന് വിജയികളെ പ്രഖ്യാപിക്കും. വിജയികള്‍ക്ക് സുബൈര്‍കുഞ്ഞ് സ്മാരക ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

രജിസ്ട്രേഷന്‍ വിവരങ്ങള്‍:
പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന, പരമാവധി 3 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് (500 എം.ബിയില്‍ കവിയാത്തത്) രജിസ്ട്രേഷന്‍ ഫോമിനൊപ്പം അയക്കണം. മുന്‍കൂട്ടി മറ്റ് വേദികളില്‍ അവതരിപ്പിച്ചതോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോ ആയ പ്രസംഗങ്ങള്‍ സ്വീകരിക്കില്ല. മെയ് 29 മുതല്‍ ജൂണ്‍ 7 വരെ https://link.skf.onl/wntd26 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 8301050144 എന്ന വാട്‌സാപ്പ് നമ്പറിലോ, https://skfoundation.online/wntd26 എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്, റിസ കണ്‍സല്‍ട്ടന്റ് ഡോ. ഭരതന്‍ എ. വി., ക്ലിനിക് ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ ഡോ. തമ്പി വേലപ്പന്‍, ഡോ. രാജു വര്‍ഗീസ്, സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍മാരായ മീരാ റഹ്‌മാന്‍, പദ്മിനി യു. നായര്‍, റിസ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കരുണാകരന്‍ പിള്ള, ജോര്‍ജ്കുട്ടി മക്കുളത്ത്, റിസ ഐ.ടി വിഭാഗത്തിലെ എന്‍ജിനീയര്‍ ജഹീര്‍ ബഷീര്‍, സനൂപ് അഹമ്മദ്, സെയിന്‍ അബ്ദുല്‍ അസീസ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റി രൂപീകരിച്ചു.

കേരളത്തിലെയും മിഡില്‍ ഈസ്റ്റിലെയും മിടുക്കരായ വിദ്യാര്‍ത്ഥികളെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ പ്രാപ്തരാക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ ഫൗണ്ടേഷന്റെ 'റിസ-ടാഗ്' (RISA-TAG) എന്ന അന്താരാഷ്ട്ര ക്യാമ്പയിന്‍ പ്ലാറ്റ്ഫോമില്‍ അംഗങ്ങളാക്കുമെന്ന് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് അറിയിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026