l o a d i n g

ബിസിനസ്

തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഇനി മൂന്നര മണിക്കൂര്‍; 60,000 കോടിയുടെ അതിവേഗ റെയില്‍ പദ്ധതിയുമായി കേരളം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 30, 2026

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കേരള അതിവേഗ റെയില്‍പ്പാത (KHSR) യാഥാര്‍ത്ഥ്യമാകുന്നു. പൂര്‍ണ്ണമായും ഉയര്‍ന്നുപ്പൊങ്ങിയ പാതയിലൂടെയുള്ള ഈ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ഇരട്ട റെയില്‍പ്പാത യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് വെറും മൂന്നര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാകും. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി) പൊന്നാനി റീജിയണല്‍ ഓഫീസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് പദ്ധതിയുടെ വിശദാംശങ്ങളുള്ളത്.

60,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി തിരുവനന്തപുരം പൂജപ്പുര മുതല്‍ കണ്ണൂര്‍ മുണ്ടയാട് വരെ 473.20 കിലോമീറ്റര്‍ നീളത്തിലാണ് നിര്‍മ്മിക്കുന്നത്. പാതയിലുടനീളം 23 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. രണ്ട് സ്റ്റേഷനുകള്‍ തമ്മിലുള്ള ശരാശരി ദൂരം 21.5 കിലോമീറ്ററാണ്.

പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ തക്കവണ്ണമാണ് പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എങ്കിലും ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററും, പരമാവധി പ്രവര്‍ത്തന വേഗത 180 കിലോമീറ്ററുമായിരിക്കും. തുടക്കത്തില്‍ 12 കോച്ചുകളുള്ള (800 സീറ്റുകള്‍) ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. ഭാവിയില്‍ ഇത് 16 കോച്ചുകളാക്കി ഉയര്‍ത്താന്‍ തക്കവിധമാണ് പ്ലാറ്റ്ഫോമുകള്‍ ക്രമീകരിക്കുന്നത്. മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക. നിന്ന് യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല.

തിരക്കേറിയ സമയങ്ങളില്‍ (രാവിലെ 6 മുതല്‍ 11 വരെയും, വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെയും) ഓരോ 20 മിനിറ്റിലും, മറ്റ് സമയങ്ങളില്‍ ഓരോ 40 മിനിറ്റിലും ട്രെയിനുകള്‍ സര്‍വീസ് നടത്തും. തുടക്കത്തില്‍ പ്രതിദിനം 54,400 പേര്‍ക്ക് യാത്ര ചെയ്യാം. ഭാവിയില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള 5 മിനിറ്റായി കുറയ്ക്കുന്നതോടെ ഇത് 2.28 ലക്ഷമായി ഉയര്‍ത്താനാകും.

കേരളത്തിലെ നിലവിലുള്ള മൂന്ന് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചാണ് ഈ പാത കടന്നുപോകുന്നത്. നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പദ്ധതിയുടെ ഭാഗമായി 10 കിലോമീറ്റര്‍ നീളത്തില്‍ പ്രത്യേക റോഡ് സൗകര്യവും ഒരുക്കും. ആഗോള നിലവാരത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഗേജ് ട്രാക്കുകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. ബ്രോഡ് ഗേജുകളെ അപേക്ഷിച്ച് ഇതില്‍ ആക്സില്‍ ലോഡ് 15 ടണ്‍ മാത്രമായതിനാല്‍ നിര്‍മ്മാണ-പ്രവര്‍ത്തന ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.

ഏറ്റവും കുറഞ്ഞ രീതിയില്‍ മാത്രമേ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുകയുള്ളൂ. വെറും 20 മീറ്റര്‍ വീതിയുള്ള ഇടുങ്ങിയ ഭൂമി മാത്രമാണ് നിര്‍മ്മാണത്തിനായി ആവശ്യമായി വരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം, ഈ ഭൂമി കൃഷിക്കോ കന്നുകാലി മേയ്ക്കലിനോ ആയി ചില നിബന്ധനകളോടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തന്നെ പാട്ടത്തിന് നല്‍കും. ലോകത്തിലെ ആദ്യത്തെ ഹരിത റെയില്‍ ഇടനാഴി എന്ന പദവിയും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതിക്കാവശ്യമായ മുഴുവന്‍ ഊര്‍ജ്ജവും സ്വന്തം സോളാര്‍ പവര്‍ സിസ്റ്റം വഴിയാണ് ഉത്പാദിപ്പിക്കുക. ഇതില്‍ നിന്നും ലഭിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരികെ നല്‍കുകയും ചെയ്യും.

സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവി വികസനം മുന്നില്‍ക്കണ്ടാണ് ആദ്യഘട്ട രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കും, കോഴിക്കോട്ട് നിന്ന് കല്‍പ്പറ്റയിലേക്കും, പട്ടാമ്പിയില്‍ നിന്ന് പാലക്കാട്ടേക്കും, തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കുമുള്ള പാത നീട്ടലുകള്‍ക്ക് സഹായകരമാകുന്ന ജംഗ്ഷന്‍ സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കിലോമീറ്ററിന് ശരാശരി 127 കോടി രൂപ നിരക്കില്‍ 60,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിര്‍മ്മാണച്ചെലവ് കണക്കാക്കുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026