l o a d i n g

ഗൾഫ്

വായനയും അതിജീവനവും: ജിദ്ദയില്‍ വിചാരസദസ്സ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 9, 2026

ജിദ്ദ: പ്രവാസി സമൂഹത്തിന്റെ വായനാസംസ്‌കാരത്തെക്കുറിച്ചും അവര്‍ അഭിമുഖീകരിക്കുന്ന സമകാലിക വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്ത്, കലാലയം സാംസ്‌കാരിക വേദി ജിദ്ദ സിറ്റിയുടെ നേതൃത്വത്തില്‍ വിചാരസദസ്സ് സംഘടിപ്പിച്ചു. 'പ്രവാസി രിസാല' മാസികയുടെ 'അതിജീവനത്തിന്റെ അക്ഷര ഭൂപടം' ക്യാമ്പയിനിന്റെ ഭാഗമായി നടന്ന പരിപാടി, വിവിധ സാംസ്‌കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ആര്‍.എസ്.സി ജിദ്ദ സിറ്റി ചെയര്‍മാന്‍ ഖാജ സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങ്, ആര്‍.എസ്.സി സൗദി വെസ്റ്റ് നാഷനല്‍ എക്‌സിക്യൂട്ടീവ് അംഗം ഡോ. ഇജാസ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്കിടയില്‍ വായനയും ചിന്തയും വളര്‍ത്തുന്നതില്‍ 'രിസാല' മാസിക വഹിക്കുന്ന പങ്ക് ചര്‍ച്ചയില്‍ വിലയിരുത്തി. പ്രവാസികളുടെ ജീവിതാനുഭവങ്ങള്‍, പ്രശ്‌നങ്ങള്‍, പുതിയ സാധ്യതകള്‍ എന്നിവ വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ രിസാല നിര്‍വഹിക്കുന്ന സാംസ്‌കാരിക ദൗത്യത്തെക്കുറിച്ചും, സമൂഹത്തിലെ ബൗദ്ധിക ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിന് ഇത്തരം ക്യാമ്പയിനുകള്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ആര്‍.എസ്.സി സൗദി വെസ്റ്റ് നാഷനല്‍ മീഡിയ സെക്രട്ടറി സുഹൈല്‍ വേങ്ങര ക്യാമ്പയിന്‍ പ്രമേയം അവതരിപ്പിച്ചു. കലാലയം സെക്രട്ടറി സദകത്തുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഒ.ഐ.സി.സി പ്രതിനിധി ആസാദ് പോരൂര്‍, നവോദയ പ്രതിനിധി ഫൈസല്‍ കോടശ്ശേരി, ഐ.സി.എഫ് പ്രതിനിധി സാദിഖ് ചാലിയാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ആര്‍.എസ്.സി ജിദ്ദ സിറ്റി സോണ്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസി സ്വാഗതവും ഇര്‍ഫാദ് വിളത്തൂര്‍ നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026