l o a d i n g

ഗൾഫ്

അരിപ്ര ബ്രദേഴ്സ് 'സമ്മാന സുദിനം' ശ്രദ്ധേയമായി; പ്രതിഭകളെ ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 12, 2026

അരിപ്ര: വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികളെയും വിദ്യാര്‍ത്ഥികളെയും ആദരിക്കുന്നതിനായി ബ്രദേഴ്സ് അരിപ്ര സംഘടിപ്പിച്ച 'സമ്മാന സുദിനം' അരിപ്ര സ്‌കൂളില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മുന്‍ ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് അബ്ദുല്‍ ഗഫൂര്‍ തോടേങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് അരിപ്ര ചീഫ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ കെ.വി. അധ്യക്ഷത വഹിച്ചു. എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ. ഹംസ മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ് തങ്കയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം പ്രത്യേക പരിശീലന ക്ലാസും പ്രചോദനാത്മക സന്ദേശവും നല്‍കി.

ചടങ്ങില്‍ വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തിയ എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളായ 15 വിദ്യാര്‍ത്ഥികളെയും, എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 54 വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. വിവിധ മേഖലകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു. ഡോ. പി. ഹാനി ഹസ്സന്‍ (നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് പുരസ്‌കാരം), ഡോ. ഷമീര്‍ തോടേങ്ങല്‍ (മികച്ച യുവ ഡോക്ടര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം), ഡോ. ഷബ്ന നിസാര്‍ (കൊമേഴ്സില്‍ പി.എച്ച്.ഡി), ഗഫൂര്‍ മാമ്പ്ര (മികച്ച കര്‍ഷകന്‍), അമീന്‍ മാമ്പ്ര (മികച്ച ഫുട്‌ബോളര്‍), സമീറ മാമ്പ്ര (സാന്ത്വന രംഗത്തെ മികച്ച സേവനം) എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശിഹാര്‍ മാസ്റ്റര്‍ പരിപാടിയുടെ കോര്‍ഡിനേഷന്‍ നിര്‍വഹിച്ചു. വര്‍ക്കിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ നന്ദി പറഞ്ഞു. നാടിന്റെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്കായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026