l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് 'ആശാ ഭോസ്ലേ സ്മരണാഞ്ജലി' സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2026

ദമ്മാം: പ്രശസ്ത ഗായിക ആശാ ഭോസ്ലേയുടെ സ്മരണാര്‍ത്ഥം വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സ് ദമ്മാമിലെ തറവാട് റെസ്റ്റോറന്റ് ഹാളില്‍ സ്മരണാഞ്ജലി പരിപാടി സംഘടിപ്പിച്ചു. ''ഏക് ഷാം ആശാ കേ നാം'' എന്ന പേരില്‍ നടന്ന ഈ സംഗീതസന്ധ്യയില്‍ ആശാജിയുടെ വിവിധ കാലഘട്ടങ്ങളിലെ പ്രശസ്ത ഗാനങ്ങള്‍ അവതരിപ്പിച്ചു. പ്രവിശ്യയിലെ പ്രമുഖ ഗായകരും കലാകാരന്മാരും പങ്കെടുത്ത സന്ധ്യയില്‍, ആശാജിയുടെ സിനിമകളിലെ ഗാനങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ് പരിപാടി ഏറെ ശ്രദ്ധേയമായി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി ജനറലും ഗായകനുമായ മൂസക്കോയയുടെ നേതൃത്വത്തില്‍ ദിവ്യ നവീന്‍, അരുണ്‍ നായര്‍, അനിലാ ദീപു, നീതു രാജേഷ്, സോഹിനി ദത്ത, നവ്യ വിനോദ്, അഭിഷേക് സത്യന്‍, സൗമ്യ സജീവ്, ശ്രീലക്ഷ്മി മുരളി, സിദ്ധാര്‍ഥ് സത്യശീലന്‍, നിമ്മിയ സിദ്ധാര്‍ഥ്, ദിനേശന്‍ എന്‍.കെ., രാജി അശോക്, അശോക് കുമാര്‍ എന്നിവര്‍ ആശാ ഭോസ്ലേയുടെ അനശ്വര ഗാനങ്ങള്‍ ആലപിച്ചു. 'ഇന്‍ ആംഖോന്‍ കി മസ്തി മേം', 'യേ മേരാ ദില്‍', 'ജവാനി ജാനേമന്‍', 'കജ്രാരെ', 'യേ രാതേ യേ മൗസം', 'നദീ കാ കിനാരാ', 'സ്വയംവര ശുഭദിന മംഗളങ്ങള്‍' തുടങ്ങി ആശാജി ഹിറ്റാക്കിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഈ സംഗീത സന്ധ്യ, അല്‍ ഖോബാര്‍ പ്രൊവിന്‍സിന്റെ കലാമികവിന്റെ ഒരു നേര്‍ക്കാഴ്ചയായി മാറി. ടീം ഫ്യൂഷന്‍ ഫ്‌ലാഷിന്റെ വിന്നി ജോണും സംഘവും അവതരിപ്പിച്ച നൃത്തം, നാട്യാഞ്ജലി നൃത്തകലാക്ഷേത്രയുടെ ഗ്രൂപ്പ് ഡാന്‍സ്, വിസ്മയ സജീഷിന്റെ സോളോ നൃത്തം, ശ്രീനികിത ദത്തയുടെ ഫ്യൂഷന്‍ ഫ്‌ലൂട്ട് എന്നിവയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

അല്‍ ഖോബാര്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി അഷ്റഫ് ആലുവ സ്വാഗതം ആശംസിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് ഷമീം കാട്ടാകട അധ്യക്ഷത വഹിച്ച ചടങ്ങില്‍, സംഘടനയുടെ കലാസാംസ്‌കാരികസാമൂഹിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ചെയര്‍മാന്‍ ഗുലാം ഫൈസല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു.

അല്‍ ഖോബാര്‍ പ്രൊവിന്‍സ് വിമന്‍സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അര്‍ച്ചന അഭിഷേക്, മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് (ഓര്‍ഗനൈസേഷന്‍) അഭിഷേക് സത്യന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷംല നജീബ്, കിഡ്‌സ് ക്ലബ് ഭാരവാഹി രഞ്ജു രാജ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ജുബൈല്‍ പ്രൊവിന്‍സ് പ്രസിഡന്റ് മുബാറക് ഷാജഹാന്‍, ജുബൈല്‍ മലയാളി സമാജം പ്രസിഡന്റ് ബൈജു അഞ്ചല്‍, എക്‌സിക്യൂട്ടീവ് അംഗം മുരളി ഊട്ടുകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്ലോബല്‍ വിമന്‍സ് കൗണ്‍സില്‍ ട്രഷറര്‍ ജമീലാ ഹമീദ് പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി. സംഘടനയില്‍ പുതുതായി ചേര്‍ന്ന അംഗങ്ങള്‍ക്ക് ഗ്ലോബല്‍ ഫോറം ചെയര്‍മാന്‍ നജീബ് അരഞ്ഞിക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്വാഗതം ചെയ്തു. മെഡിക്കല്‍ ബിരുദപഠനത്തില്‍ ഉന്നത വിജയം കൈവരിച്ച ഡോ. സംഗീത ആനന്ദിനെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. ഡോ. സംഗീതയ്ക്ക് വേണ്ടി പിതാവ് ആനന്ദ് പിഷാരടി ചെയര്‍മാന്‍ ഗുലാം ഫൈസലില്‍ നിന്ന് മൊമെന്റോ ഏറ്റുവാങ്ങി.

വൈസ് ചെയര്‍മാന്‍ നവാസ് സലാഹുദ്ദീന്‍, വൈസ് പ്രസിഡന്റ് ദിനേശന്‍ എന്‍.കെ., ജോയിന്റ് സെക്രട്ടറി ദിലീപ് കുമാര്‍, വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് അനുപമ ദിലീപ്, ട്രഷറര്‍ ഷീജാ അജിം, ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് പ്രസിഡന്റ് ഭാവനാ ദിനേശ്, അശോക് കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജുബൈല്‍ പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മുബാറക് ഷാജഹാനും ട്രഷറര്‍ ഹാരിസ് യു.വി.യും പങ്കെടുത്തു. അല്‍ ഖോബാര്‍ പ്രൊവിന്‍സ് ട്രഷറര്‍ അജീം ജലാലുദീന്‍ നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം കണ്‍വീനര്‍ യാസ്സര്‍ അറഫാത്തും മാന്‍വിക അഭിലാഷും ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026