ജിദ്ദ: യു.ഡി.എഫ്. സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ സംസ്ഥാന ഗവണ്മെന്റിനെ ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വനിതാ വേദി അഭിനന്ദിച്ചു. പാവപ്പെട്ടവരും സാധാരണക്കാരുമായ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് വലിയ തോതിൽ പ്രയോജനകരമായ ഈ പദ്ധതി സ്ത്രീ ശാക്തീകരണത്തിന് കരുത്തേകുന്ന വിപ്ലവകരമായ ചുവടു വെപ്പാണെന്നും "ഓപ്പറേഷൻ തൂഫാൻ" പോലുള്ള ജനപക്ഷ പദ്ധതികളും തീരുമാനങ്ങളും യു.ഡി.എഫ്. വിഭാവനം ചെയ്ത പുതുയുഗപ്പിറവിയിലേക്കുള്ള ധീരമായ നടപടികളാണെന്നും ഒഐസിസി റീജ്യണൽ കമ്മിറ്റി വനിതാ വേദി അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് മൗഷ്മി ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി സിമി അബ്ദുൽ ഖാദർ, ഭാരവാഹികളായ ജാൻസി മോഹൻ, സോഫിയ സുനിൽ, റംസീന സക്കീർ, ഷിറിൻ അഫ്‌സാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ: കെഎസ്ആർടിസി ബസിൽ വനിതകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ യുഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് ഒഐസിസി റീജ്യണൽ കമ്മിറ്റി വനിതാ വേദി ഭാരവാഹികൾ
Related News