l o a d i n g

ഗൾഫ്

പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് പ്രചാരണ മാസാചരണം; ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2026

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ 'പ്രചാരണ മാസാചരണം' സംഘടിപ്പിക്കുന്നു. 'കരുതല്‍, സുരക്ഷ, അംഗീകാരം' എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ പ്രവര്‍ത്തനങ്ങള്‍.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും താമസിക്കുന്നവര്‍ക്കുമായുള്ള പ്രവാസി ഐഡി കാര്‍ഡ്, വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്റ്റുഡന്റ് ഐഡി കാര്‍ഡ്, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ക്കായുള്ള എന്‍.ആര്‍.കെ ഐഡി കാര്‍ഡ്, ഗുരുതര രോഗങ്ങള്‍ക്കുള്ള പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് എന്നിവയെക്കുറിച്ചുള്ള അറിവ് പ്രവാസികളിലേക്ക് എത്തിക്കുകയാണ് ഈ മാസാചരണത്തിന്റെ പ്രധാന ലക്ഷ്യം.

ഐഡി കാര്‍ഡുകള്‍ പുതുക്കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഈ കാലയളവ് പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന് നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ അറിയിച്ചു. പ്രവാസികളെ കണ്ടെത്തുന്നതിനും അത്യാവശ്യഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ സുഗമമാക്കുന്നതിനും ഈ കാര്‍ഡുകള്‍ വലിയ പങ്കുവഹിക്കുന്നു.

ഇന്‍ഷുറന്‍സ് പരിരക്ഷ ഇപ്രകാരം:
ഐഡി കാര്‍ഡ് സേവനങ്ങള്‍: 408 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ അപകട മരണത്തിന് അഞ്ച് ലക്ഷം രൂപയും, അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇതിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുള്ളത്.

പ്രവാസി രക്ഷ ഇന്‍ഷുറന്‍സ്: 661 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും, അപകട മരണത്തിന് മൂന്ന് ലക്ഷം രൂപയും, അംഗവൈകല്യങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും പരിരക്ഷ ലഭിക്കും. ഇതിന് ഒരു വര്‍ഷമാണ് കാലാവധി.

നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് തുടങ്ങിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ എന്റോള്‍ ചെയ്യുന്നതിന് നോര്‍ക്ക ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്. സേവനങ്ങള്‍ക്കായി www.norkaroots.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്കയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാം. ഇന്ത്യയില്‍ നിന്നും 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിലും, വിദേശത്തുനിന്നും +91-8802012345 എന്ന നമ്പറിലും (മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026