l o a d i n g

ഗൾഫ്

വിശുദ്ധിയുടെ പട്ടൂനൂലുകളില്‍ വിരിയുന്ന കഅ്ബാലയത്തിന്റെ പുണ്യവസ്ത്രം: കിസ് വ നിര്‍മ്മാണത്തിന്റെ ഏഴു ഘട്ടങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 15, 2026

മക്ക- ഭൂമിയിലെ ഏറ്റവും പവിത്രമായ ഗേഹത്തിന് അനുരാഗത്തിന്റെ കറുത്ത പുതപ്പൊരുക്കുന്ന ആത്മീയ കലയുടെ സപര്യയാണിത്. നാഥന്റെ ആലയമായ വിശുദ്ധ കഅ്ബയെ അണിയിച്ചൊരുക്കാനുള്ള 'കിസ് വ'യുടെ (കഅ്ബയുടെ പുതപ്പ്) നിര്‍മ്മാണം കേവലമൊരു നെയ്ത്തല്ല; മറിച്ച് ഭക്തിയുടെയും സൂക്ഷ്മതയുടെയും ഏഴു ഘട്ടങ്ങള്‍ താണ്ടുന്ന യാത്രയാണ്. മുഹറം ഒന്നിന്റെ പുണ്യപുലരിയില്‍ കഅ്ബാലയത്തില്‍ ചാര്‍ത്തുന്നതിനായി കിംഗ അബ്ദുല്‍ അസീസ് കോംപ്ലക്സിലെ ശില്‍പ്പികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഈ വിശുദ്ധ വസ്ത്രം നെയ്തെടുക്കുന്നതിന് പിന്നില്‍ നിസ്തുലമായ സമര്‍പ്പണത്തിന്റെ കഥയുണ്ട്.

ജലശുദ്ധീകരണത്തിന്റെ പ്രഥമ ഘട്ടം

ഈ ആത്മീയ യാത്ര ആരംഭിക്കുന്നത് വെള്ളത്തില്‍നിന്നാണ്. പട്ടുനൂലുകള്‍ കഴുകുന്നതിനും ചായം മുക്കുന്നതിനുമായി ഉപയോഗിക്കുന്ന വെള്ളത്തെ എല്ലാവിധ മാലിന്യങ്ങളില്‍ നിന്നും മുക്തമാക്കുന്ന ജലശുദ്ധീകരണ പ്രക്രിയയാണ് ഒന്നാം ഘട്ടം. പ്രകൃതിയുടെ ഏറ്റവും നിര്‍മ്മലമായ ഭാവത്തിലേക്ക് വെള്ളത്തെ മാറ്റിയെടുക്കുന്നതോടെ ഈ പുണ്യകര്‍മ്മത്തിന് തുടക്കമാകുന്നു.

കഴുകലും വര്‍ണ്ണപ്പൊലിമയും

രണ്ടാം ഘട്ടത്തില്‍, പ്രകൃതിദത്തമായ പട്ടുനൂലുകളിലെ മെഴുക് പാളികള്‍ കഴുകി വൃത്തിയാക്കുന്നു. തുടര്‍ന്ന് അവയ്ക്ക് ഭക്തിയുടെ നിറങ്ങള്‍ ചാര്‍ത്തുന്നു. കഅ്ബയുടെ ബാഹ്യരൂപത്തിന് ഗാംഭീര്യമേകുന്ന കറുപ്പ് നിറവും, ഉള്‍ത്തളങ്ങള്‍ക്കും പ്രവാചക മസ്ജിദിലെ റൗദ ശരീഫിനും ശാന്തതയേകുന്ന പച്ച നിറവും ഈ ഘട്ടത്തിലാണ് നൂലുകള്‍ക്ക് നല്‍കുന്നത്.

അത്യാധുനിക നെയ്ത്തിന്റെ വിസ്മയം

നിറം ചാര്‍ത്തിയ പട്ടുനൂലുകള്‍ പിന്നീട് അത്യാധുനിക നെയ്ത്തുശാലയിലേക്ക് പ്രവേശിക്കുന്നു. ഓരോ മീറ്ററിലും 9,900-ലധികം നൂലുകള്‍ കോര്‍ത്തിണക്കി, കട്ടിപ്പട്ടുകളുടെ വശ്യമായ വിരിപ്പുകളായി അവ രൂപം മാറുന്നത് ഇവിടെയാണ്. മെഷീനുകളുടെ താളാത്മകമായ ചലനങ്ങളില്‍ ഭക്തിയുടെ തന്തുക്കള്‍ ഒന്നിച്ചൊഴുകുന്നു.

ഖുര്‍ആനിക വചനങ്ങളുടെ അച്ചടി

ഇവിടെയാണ് ഭൗതികമായ തുണി ഒരത്ഭുതമായി മാറുന്നത്. പട്ടുതുണിയില്‍ ഖുര്‍ആനിക വചനങ്ങളും ഇസ്ലാമിക കാലിഗ്രാഫികളും ജ്യാമിതീയ കൃത്യതയോടെ സില്‍ക്സ്‌ക്രീന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിന്റ് ചെയ്തെടുക്കുന്നു. വിശ്വാസിയുടെ ഹൃദയത്തില്‍ പതിഞ്ഞ വചനങ്ങള്‍ പട്ടില്‍ തെളിയുന്ന നിമിഷം.

കൂട്ടിയോജിപ്പിക്കലും തുന്നലും

അടുത്ത ഘട്ടത്തില്‍, വെവ്വേറെ തയ്യാറാക്കിയ പട്ടുപാളികളെ കൃത്യതയോടെ കൂട്ടിച്ചേര്‍ത്ത് തുന്നിയെടുക്കുന്നു. സ്വര്‍ണ്ണനൂലുകളാല്‍ അലംകൃതമായ ഭാഗങ്ങള്‍ കിസ്വയുടെ പ്രധാന ഭാഗത്തോട് ചേര്‍ത്തുറപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്.

സ്വര്‍ണ്ണനൂലുകളില്‍ വിരിയുന്ന കാലിഗ്രാഫി

ഏറ്റവും വിസ്മയകരമായ ഘട്ടമാണിത്. പരിശുദ്ധമായ വെള്ളിയും സ്വര്‍ണ്ണം പൂശിയ വെള്ളിനൂലുകളും ഉപയോഗിച്ച് ഖുര്‍ആന്‍ വചനങ്ങള്‍ പട്ടില്‍ തുന്നിപ്പിടിപ്പിക്കുന്നു. അക്ഷരങ്ങള്‍ക്ക് മുകളില്‍ ത്രിമാന ഭംഗി നല്‍കാനായി പരുത്തി നൂലുകള്‍ കൊണ്ട് അടിത്തറയൊരുക്കി അതിനു മുകളിലാണ് സ്വര്‍ണ്ണത്തയ്യല്‍ നടത്തുന്നത്. കഅ്ബയുടെ കറുത്ത പശ്ചാത്തലത്തില്‍ ആ വചനങ്ങള്‍ സ്വര്‍ണ്ണ ശോഭയോടെ ജ്വലിച്ചു നില്‍ക്കാന്‍ ഇതാണ് കാരണം.

കര്‍ശനമായ ഗുണനിലവാര പരിശോധന

ഏറ്റവും ഒടുവിലായി, നിര്‍മ്മിതിയില്‍ യാതൊരുവിധ കുറവുകളുമില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശനമായ ഗുണനിലവാര പരിശോധന നടക്കുന്നു. ഓരോ ഇഞ്ചും സൂക്ഷ്മമായി പരിശോധിച്ച് പൂര്‍ണ്ണത ഉറപ്പാക്കിയ ശേഷമേ കിസ് വ സമര്‍പ്പണത്തിന് സജ്ജമാകൂ.

ഒരൊറ്റ കിസ്് വയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത് ഇതൊക്കെയാണ്: 825 കിലോഗ്രാം അസംസ്‌കൃത പട്ടുനൂലുകള്‍, 120 കിലോഗ്രാം സ്വര്‍ണ്ണം പൂശിയ വെള്ളിനൂലുകള്‍, 60 കിലോഗ്രാം പരിശുദ്ധമായ വെള്ളി, 410 കിലോഗ്രാം പരുത്തി.

ഭൂമിയിലെ പ്രാര്‍ത്ഥനകളുടെ കേന്ദ്രബിന്ദുവിനെ പുതപ്പിക്കാന്‍, മനുഷ്യകരങ്ങളുടെ അത്ഭുതകരമായ പ്രാവീണ്യവും ദൈവ ചിന്തകളും ചേര്‍ത്തുവെച്ച് നിര്‍മ്മിക്കുന്ന ഈ പുണ്യവസ്ത്രം കേവലമൊരു അലങ്കാരമല്ല, മറിച്ച് പ്രപഞ്ചനാഥനോടുള്ള അടങ്ങാത്ത അനുരാഗത്തിന്റെ പ്രതീകമാണ്.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026