l o a d i n g

സാംസ്കാരികം

കല്യാണിയുടെ 'ആംബിവലന്‍സ്' പുസ്തക പ്രകാശനം 18ന് വ്യാഴാഴ്ച്ച ദമ്മാമില്‍

Thumbnail

ദമ്മാം: പ്രവാസി ഗായിക കല്യാണി നായരുടെ പ്രഥമ ഇംഗ്ലീഷ് കവിതാസമാഹാരമായ 'ആംബിവലന്‍സ്' ജൂണ്‍ 18-ന് വ്യാഴം ദമ്മാമില്‍ പ്രകാശനം ചെയ്യും. സൗദി മലയാളീ സമാജം സംഘടിപ്പിക്കുന്ന ചടങ്ങ് ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7.30ന് സാംസ്‌കാരിക പരിപാടികളോട് കൂടി ആരംഭിക്കും.

മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിക്കും.
സ്വരമാധുര്യം കൊണ്ട് പ്രവാസി മലയാളികളുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ച കല്യാണി 'ആംബിവലന്‍സ്'എന്ന തന്റെ കവിതാ സമാഹാരത്തിലൂടെ സാഹിത്യ മേഖലയിലും, കവിതകള്‍ക്കായി വരച്ച ചിത്രങ്ങളിലൂടെ ചിത്രരചനയിലും തന്റെ സാന്നിധ്യം അറിയിക്കുകയാണ്.

ഡെസ്റ്റിനി ബുക്ക്‌സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന ഈ കൃതിയിലൂടെ തന്റെ സാഹിത്യ പ്രതിഭാ വിലാസത്തോടൊപ്പം നല്ലൊരു ചിത്രകാരികൂടിയാണ് താനെന്ന് വായനക്കാരെ ബോധ്യപെടുത്തുന്നുണ്ട് കല്യാണി. ജീവിതാനുഭവങ്ങള്‍, മനുഷ്യബന്ധങ്ങള്‍, ആത്മസംഘര്‍ഷങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങി വിവിധ വിഷയങ്ങളെ പ്രമേയമാക്കിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണീ പുസ്തകം.

കിഴക്കന്‍ പ്രവിശ്യയിലെ സാഹിത്യ-സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലേ പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.
സംഗീതവും സാഹിത്യവും ഒരുമിച്ച് ആഘോഷിക്കുന്ന ഈ സായാഹ്നം കലാസ്വാദകര്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഒരു നവ്യാ നുഭവമാകുമെന്ന് സൗദി മലയാളീ സമാജം ഭാരവാഹികള്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News