ദമ്മാം: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പീപ്പിള്‍സ് ബ്ലഡ് ഡൊണേഷന്‍ ആര്‍മിയും (PBDA) ദമ്മാം ഗോള്‍ഡന്‍ ഫിറ്റ്‌നസ് ജിമ്മും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ദമ്മാം റീജിയണല്‍ ബ്ലഡ് ബാങ്കില്‍ വെച്ചായിരുന്നു ക്യാമ്പ് നടന്നത്.
'രക്തദാനം ജീവദാനമാണ്' എന്ന ഉദാത്തമായ സന്ദേശം മുന്‍നിര്‍ത്തിയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി ആളുകള്‍ രക്തം ദാനം ചെയ്യുന്നതിനായി ക്യാമ്പിലേക്ക് സജീവമായി മുന്നോട്ടുവന്നു. ആരോഗ്യ സംരക്ഷണത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് രക്തദാതാക്കള്‍ അറിയിച്ചു.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് കോഡിനേറ്റര്‍മാരായ ഷിനാജ് കരുനാഗപ്പള്ളി, സൈദ് എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും സമൂഹത്തിന് ഉപകാരപ്രദമായ ഇത്തരം കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
Related News