l o a d i n g

ബിസിനസ്

ലുലു സൗദിയക്ക് മാനവ വിഭശേഷി മന്ത്രാലയത്തിന്റെ ആദരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 16, 2026

റിയാദ്: സൗദി അറേബ്യയുടെ മാനവ വിഭവശേഷി കുതിപ്പില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ലുലു ഗ്രൂപ്പിനെ ആദരിച്ച് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം. സാമൂഹിക സുരക്ഷ ഗുണഭോക്താക്കളുടെ ശാക്തീകരണ ഫോറത്തിന്റെ സമാപന ചടങ്ങിലാണ് ലുലൂ ഹൈപ്പര്‍മാര്‍ക്കറ്റിനെ മന്ത്രാലയം പ്രധാന വിജയശില്‍പിയായി ഔദ്യോഗികമായി ആദരിച്ചത്.

ചടങ്ങില്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ സോഷ്യല്‍ ഡെവലപ്മെന്റ് ഡെപ്യൂട്ടി മിനിസ്റ്റര്‍ ഹിസ് എക്സലന്‍സി ബദര്‍ ബിന്‍ ഇബ്രാഹിം അല്‍-സുവൈലമില്‍ നിന്ന് ലുലൂ സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് , ലുലൂ ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് എച്ച്.ആര്‍ & ലീഗല്‍ അഫയേഴ്‌സ് ജനറല്‍ മാനേജര്‍ അബ്ദുള്ള ഹമദ് അല്‍ ഖബ്ബാബിനാഹ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍, രാജ്യത്തിന്റെ വിവിധ മേഖലകളിലായി നടപ്പിലാക്കിയ ദേശീയ വികസന പദ്ധതികളെ ആദരിച്ചു. സാമൂഹിക സുരക്ഷ പദ്ധതിക്ക് കീഴില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, തൊഴിലധിഷ്ഠിത പരിശീലനം നല്‍കുന്നതിനും, അവരെ ദീര്‍ഘകാല സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനും ഈ പദ്ധതികളിലൂടെ സാധിച്ചൂ എന്ന് മന്ത്രാലയം വിലയിരുത്തി.

ഈ സുപ്രധാന നേട്ടം ഏറെ അഭിമാനം നല്‍കുന്നതെന്ന് ലുലു സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പ്രതികരിച്ചു. സൗദി അറേബ്യയിലുടനീളം സുസ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ശക്തി വെളിപ്പെടുത്തുന്നതാണ് ഈ അംഗീകാരം. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോന്നും സൗദി വിഷന്‍ 2030-ന് അനുസൃതമായാണ് ലുലൂ ഹൈപ്പര്‍മാര്‍ക്കറ്റ് മുന്നോട്ട് കൊണ്ടുപോകുന്നത്. ദേശീയ സമ്പദ്വ്യവസ്ഥയില്‍ സജീവ പങ്കാളികളാന്‍ ഓരോരുത്തരേയും സഹായിക്കുന്ന സമഗ്രമായ അവസരങ്ങള്‍ ഒരുക്കാന്‍ ലുലൂ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026