l o a d i n g

ഗൾഫ്

മെഹ്ഫില്‍ മക്ക: ഹജ്ജ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വിജയികളായ വിദ്യാര്‍ഥികള്‍ക്കും ആദരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 24, 2026

മക്ക: മക്കയിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ 'മെഹ്ഫില്‍ മക്ക', ഈ വര്‍ഷത്തെ ഹജ്ജ് സന്നദ്ധ സേവന രംഗത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ചവര്‍ക്കും വിദ്യാഭ്യാസ മേഖലയില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്കും ആദരവ് നല്‍കി. മക്കയിലെ അല്‍-സഹ്വാന്‍ ഓഡിറ്റോറിയത്തില്‍ 'സ്‌നേഹാദരവ് 2026' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജിനു ബി. ബദറുദ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹംസ നുജൂമി ഖിറാഅത്ത് നടത്തി. മുഹമ്മദ് ഷാ പോരുവഴി സ്വാഗതം ആശംസിച്ചു. മക്കയിലെ ഹജ്ജ് സേവന പ്രവര്‍ത്തനങ്ങളുടെ തുടക്കക്കാരനും മുതിര്‍ന്ന അംഗവുമായ ഷാജി ചുനക്കര പരിപാടി ഉദ്ഘാടനം ചെയ്തു. മെഹ്ഫില്‍ മക്കയുടെ രക്ഷാധികാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷാനിയാസ് കുന്നിക്കോട് മുഖ്യപ്രഭാഷണം നടത്തി. ഹാരിസ് മണ്ണാര്‍ക്കാട്, സാക്കിര്‍ കൊടുവള്ളി, റഫീഖ് വരന്തരപ്പിള്ളി, അബ്ദുല്‍ സലാം അടിവാട്, റോഷ്‌ന നൗഷാദ്, അന്‍സി ഷൈജു, ബദരിയ്യ ഈസ, ഹസീന മുഹമ്മദ് ഷാ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിദ്യാഭ്യാസ അവാര്‍ഡ് ജേതാക്കളായ അംറീന്‍ നൗഷാദ്, ഹനാന്‍ ഫാത്തിമ മുജീബ്, അദ്‌നാന്‍ നൗഷാദ്, ഹാനിയ പാടയില്‍, ഇശല്‍ റിസീന്‍ എന്നിവര്‍ക്ക് വലീദ് മുഹമ്മദ് യാക്കൂബ്, അബ്ദുള്ള അല്‍ മഹമാദി, അഹമ്മദ് അലി അല്‍ ശഹ്രി, യാസീന്‍ നാസര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ഹജ്ജ് സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കുട്ടികള്‍ക്കുള്ള മെമന്റോകള്‍ ഇന്ത്യന്‍ പില്‍ഗ്രിം വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ ഫസല്‍ മുഹമ്മദ്, ഹജ്ജ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ബാസ്, നസീര്‍ കണ്ണൂര്‍, എഞ്ചിനീയര്‍ ഹുസൈന്‍ ചൂനാട്, ഡോ. ടിറ്റോ റഹീം, ഡോ. സാഹിര്‍, അബ്ദുല്‍ കരീം വരന്തരപ്പിള്ളി, ഹുസൈന്‍ കല്ലറ, ഫിറോസ് എടക്കര, സലീം മല്ലപ്പിള്ളി, നൗഷാദ് കണ്ണൂര്‍, ഷൈജു ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

ഷറഫുദ്ദീന്‍ പൂഴിക്കുന്നത്ത്, സര്‍ഫറാസ് തലശ്ശേരി, അബ്ദുല്‍ കരീം പൂവ്വാര്‍, സനൂഫ് ഖാന്‍ നിലമ്പൂര്‍, മുജീബ് വയനാട്, റഫീഖ് കോതമംഗലം, ഷിബിലി, ഷബാന ഷാനിയാസ്, ഷീബാ സെയ്ദ്, ജസീന അന്‍വര്‍, ആമിന, ഷെമീന മുതിര, നിസാന സലീം, ബാഷിറത്ത് ഈസ, ഷിഫാന, ഹബീബ ഹംസ, ഹബീബ ജിനു, ജംഷി മുജീബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നിരവധി കുടുംബങ്ങളുടെ സാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടി. നൗഷാദ് തൊടുപുഴ നന്ദി പറഞ്ഞു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026