l o a d i n g

ഗൾഫ്

മക്കയിലെ ഏഴ് പ്രധാന സ്ഥലങ്ങള്‍ വികസിപ്പിക്കാന്‍ പുതിയ പദ്ധതി: 16.3 ബില്യണ്‍ റിയാലിന്റെ പദ്ധതികള്‍ക്ക് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 25, 2026

റിയാദ്: മക്ക നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സൗദി അറേബ്യന്‍ സര്‍ക്കാര്‍ വലിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. 'ഡെവലപ്പ്ഡ് ഡിസ്ട്രിക്റ്റ്‌സ് പ്രോഗ്രാമി'ന്റെ ഭാഗമായി മക്കയിലെ ഏഴ് പ്രധാന സ്ഥലങ്ങള്‍ വികസിപ്പിക്കുമെന്ന് മക്ക സിറ്റി ആന്‍ഡ് ഹോളി സൈറ്റ്സ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. 16.3 ബില്യണ്‍ റിയാല്‍ (ഏകദേശം 4.3 ബില്യണ്‍ ഡോളര്‍) ചെലവിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ഏകദേശം 4.4 ദശലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് വികസനം. ജര്‍ഹം, അല്‍-ഖാലിദിയ, അല്‍-ഹജ്ല, അല്‍-ഹിന്ദാവിയ, അല്‍-സൂര്‍ എന്നീ ജില്ലകളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരും നിക്ഷേപ സ്ഥാപനങ്ങളുമായ മാദ് ഇന്റര്‍നാഷണല്‍, അല്‍-റാജി യുണൈറ്റഡ്, സൂഡ്, മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍-ഹബീബ് ആന്‍ഡ് സണ്‍സ് ഹോള്‍ഡിംഗ് കമ്പനി, ജദ്വ ഇന്‍വെസ്റ്റ്മെന്റ് തുടങ്ങിയവയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. കരാര്‍ ഒപ്പിടുന്നതിന്റെ ചടങ്ങുകള്‍ റിയാദില്‍ നടന്നു.

മക്കയിലെ നഗര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, ജീവിതനിലവാരം ഉയര്‍ത്തുക, സുസ്ഥിരമായ വികസനം ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തുന്ന പുണ്യനഗരമായ മക്കയുടെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഏകദേശം 2.7 ദശലക്ഷം ആളുകള്‍ താമസിക്കുന്ന മക്കയിലേക്ക് വര്‍ഷംതോറും 1.5 ദശലക്ഷം പേര്‍ ഹജ്ജിനായും ഏകദേശം 16 ദശലക്ഷം പേര്‍ ഉംറ നിര്‍വഹിക്കാനായും എത്തുന്നുണ്ട്.

Latest News

ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
എം.കെ. ഹാജി അനുസ്മരണ സമ്മേളനവും നവാഗത സംഗമവും സംഘടിപ്പിച്ചു
November 14, 2026
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്' ദമ്മാമില്‍ പ്രദര്‍ശിപ്പിച്ചു
November 14, 2026
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
പ്രവാസി വെല്‍ഫെയര്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
November 14, 2026