l o a d i n g

ഗൾഫ്

അല്‍ അഹ്‌സയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ മലയാളി ഡോക്ടര്‍ മരിച്ചു, ഹഫര്‍ അല്‍ ബാത്തിനില്‍ അന്തരിച്ച എടക്കാട് സ്വദേശി മുന്ന സാഹിലിന്റെ മൃതദേഹം നാട്ടില്‍ ഖബറടക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 29, 2026


അല്‍ അഹ്‌സയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ മലയാളി ഡോക്ടര്‍ മരിച്ചു

അല്‍ അഹ്‌സ: തിരുവനന്തപുരം സ്വദേശിയും അല്‍ അഹ്‌സയിലെ കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി, കോളേജ് ഓഫ് ക്ലിനിക്കല്‍ ഫാര്‍മസി വിഭാഗം പ്രൊഫസറുമായ ഡോ. അന്‍രൂപ് ബാലചന്ദ്രന്‍ നായര്‍ അന്തരിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് താമസസ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഹഫൂഫിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നു വരികയായിരുന്നു. ഇതിനിടെ മസ്തിഷ്‌കാഘാതവും ഉണ്ടായതിനെത്തുടര്‍ന്ന് നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഡോക്ടറുടെ സേവനങ്ങള്‍ പരിഗണിച്ച് കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് പ്രീമിയം ഇഖാമ നല്‍കിയിരുന്നു.

അല്‍ അഹ്‌സയിലെ ദോഹത്ത് അല്‍-ഇബ്ദാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക ചിത്രയാണ് ഭാര്യ. (അല്‍ അഹ്‌സ മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുന്‍ അധ്യാപികയാണ് ഇവര്‍). മോഡേണ്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥിയും നിലവില്‍ യുഎഇയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയുമായ മേഘ ഏകമകളാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. ഡോക്ടറുടെ സഹപ്രവര്‍ത്തകരും അല്‍ അഹ്‌സയിലെ സാമൂഹിക പ്രവര്‍ത്തകരും ഇതിനായി രംഗത്തുണ്ട്.

ഹഫര്‍ അല്‍ ബാത്തിനില്‍ അന്തരിച്ച എടക്കാട് സ്വദേശി മുന്ന സാഹിലിന്റെ മൃതദേഹം നാട്ടില്‍ ഖബറടക്കി

ഹഫര്‍ അല്‍ ബാത്തിന്‍: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ അന്തരിച്ച കോഴിക്കോട് എടക്കാട് പുതിയങ്ങാടി സ്വദേശി ഉഴുത്താല്‍ പറമ്പില്‍ മുന്ന സാഹിലിന്റെ (26) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

കഴിഞ്ഞ നാല് വര്‍ഷമായി ഹഫര്‍ അല്‍ ബാത്തിനിലെ ഒരു ഭക്ഷ്യവസ്തു വിതരണ കമ്പനിയില്‍ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു മുന്ന സാഹില്‍. ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഗോഡൗണിനോട് ചേര്‍ന്നുള്ള നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ ഒരാഴ്ച മുമ്പ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സൗദി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും, ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു.

ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഒ.ഐ.സി.സി (OICC) ഹഫര്‍ അല്‍ ബാത്തിന്‍ പ്രസിഡന്റ് വിബിന്‍ മറ്റത്ത് ഏകോപിപ്പിച്ചു. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. എടക്കാട് പുതിയങ്ങാടിയിലെ കോയ റോഡ് തെരുവത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഖബറടക്കം നടത്തി.

അഷ്‌റഫ്‌സാഫിയ ദമ്പതികളുടെ മകനാണ് മുന്ന സാഹില്‍. നിഹാല്‍ റോഷന്‍ സഹോദരനാണ്. അഞ്ച് മാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ മുന്ന സാഹില്‍, ഈ മാസം 26-ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ഈ ദാരുണ സംഭവം. പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനും മാസങ്ങള്‍ക്ക് ശേഷം നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുമായി നാട്ടിലെത്താന്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. മുന്ന സാഹിലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും പ്രവാസി സമൂഹത്തെയും കടുത്ത ദുഃഖത്തിലാഴ്ത്തി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026