l o a d i n g

ഗൾഫ്

ഇത്തിഹാദ് ട്രെയിന്‍ സര്‍വീസിന് നാളെ തുടക്കം; വീഡിയോ ചിത്രീകരണത്തിനും ഫോണിലെ അമിത സംസാരത്തിനും കര്‍ശന നിയന്ത്രണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 29, 2026

അബുദാബി: ഇത്തിഹാദ് റെയില്‍ യാത്രകളില്‍ കര്‍ശനമായ യാത്രാ മര്യാദകള്‍ പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സഹയാത്രികരുടെ സ്വകാര്യതയ്ക്കും മാന്യതയ്ക്കും ഭംഗം വരുത്തുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ട്രെയിനിലെ യാത്രികരുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. യാത്രക്കാരുടെ അനുവാദമില്ലാതെ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതും റെക്കോര്‍ഡ് ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇത്തരത്തില്‍ പെരുമാറുന്നവര്‍ നിയമപരമായ നടപടികള്‍ക്കും തിരിച്ചടികള്‍ക്കും ഉത്തരവാദികളായിരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

സഹയാത്രികര്‍ക്ക് ശല്യമാകാത്ത രീതിയില്‍ പെരുമാറാന്‍ യാത്രക്കാര്‍ ബാധ്യസ്ഥരാണ്. യാത്രയ്ക്കിടെ പാട്ടുകള്‍ കേള്‍ക്കുന്നതിനും വീഡിയോകള്‍ കാണുന്നതിനും ഹെഡ്ഫോണുകള്‍ ഉപയോഗിക്കല്‍ നിര്‍ബന്ധമാണ്. സ്പീക്കര്‍ ഫോണ്‍ വഴിയുള്ള സംസാരമോ ഉച്ചത്തിലുള്ള ശബ്ദമോ അനുവദിക്കില്ല. മൊബൈല്‍ ഫോണ്‍ കോളുകള്‍ വളരെ ചുരുങ്ങിയ സമയം മാത്രം, താഴ്ന്ന ശബ്ദത്തില്‍ സംസാരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. യാത്രക്കാരുടെ അസൗകര്യത്തിന് കാരണമാകുന്ന തരത്തില്‍ ശബ്ദം കുറയ്ക്കാന്‍ വിസമ്മതിക്കുകയോ, ശല്യം തുടരുകയോ ചെയ്താല്‍ ബന്ധപ്പെട്ട യാത്രക്കാരോട് ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ നിര്‍ദ്ദേശിക്കാന്‍ റെയില്‍വേ ജീവനക്കാര്‍ക്ക് അധികാരമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ട്രെയിന്‍ എത്തുന്നതിന് മുന്‍പേ ടിക്കറ്റ് കൈവശം കരുതുക. തങ്ങളുടെ കോച്ചും സീറ്റ് നമ്പറും നേരത്തെ തന്നെ ഉറപ്പുവരുത്തണം. പ്ലാറ്റ്ഫോമിലെ വാതിലുകള്‍ക്ക് സമീപം തടിച്ചുകൂടുന്നത് ഒഴിവാക്കി, മറ്റുള്ളവര്‍ക്ക് സുഗമമായി കയറാന്‍ അവസരമൊരുക്കുക. ട്രെയിനിലേക്ക് പ്രവേശിച്ച ഉടന്‍ വാതിലുകളില്‍ നില്‍ക്കാതെ ഉള്ളിലേക്ക് നീങ്ങി നില്‍ക്കാന്‍ ശ്രദ്ധിക്കുക. ലഗേജുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ മാത്രം വെക്കുകയും ഇടവഴികള്‍ തടസ്സമില്ലാതെ സൂക്ഷിക്കുകയും വേണം. ദുര്‍ഗന്ധം വമിക്കുന്നതും പെട്ടെന്ന് പാത്രങ്ങളില്‍ നിന്ന് ചിതറാന്‍ സാധ്യതയുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഉപയോഗശേഷം മാലിന്യങ്ങള്‍ നിശ്ചിത ബിന്നുകളില്‍ മാത്രം നിക്ഷേപിക്കുക.

പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന സീറ്റുകള്‍ അവര്‍ക്ക് വിട്ടുകൊടുക്കാന്‍ മടിക്കരുത്. സീറ്റുകളില്‍ കാല്‍വെക്കാതിരിക്കുക, തിരക്കുള്ള സമയങ്ങളില്‍ ബാഗുകള്‍ കൈയില്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ട്രെയിന്‍ പൂര്‍ണമായി നിന്നതിന് ശേഷം മാത്രം വാതിലുകള്‍ക്ക് അരികിലേക്ക് നീങ്ങുക. യാത്ര പൂര്‍ത്തിയാക്കി പ്ലാറ്റ്ഫോമില്‍ ഇറങ്ങിയാല്‍ 15 മിനിറ്റിനുള്ളില്‍ പുറത്തേക്ക് പോകണമെന്നും എത്തിഹാദ് റെയില്‍ നിര്‍ദേശിക്കുന്നു.

പൂര്‍ണ്ണ തോതിലുള്ള സര്‍വീസിലേക്ക് ഘട്ടം ഘട്ടമായാണ് ഇത്തിഹാദ് റെയില്‍ എത്തുന്നത്. 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് ഈ റെയില്‍ ശൃംഖല. എന്നാല്‍ ആദ്യഘട്ടത്തില്‍ എല്ലാ സ്റ്റേഷനുകളും തുറക്കുന്നില്ല. നാളെ (ജൂണ്‍ 30) അബുദാബി (മുഹമ്മദ് ബിന്‍ സായിദ് സിറ്റി) - ഫുജൈറ സര്‍വീസ് ആണ് ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 30ന് ദുബൈ (ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്), ഷാര്‍ജ (അല്‍ ദൈദ്) സ്റ്റേഷനുകളും ഡിസംബര്‍ 30ന് അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയായ അല്‍ ദഫ്റയിലെ സ്റ്റേഷനുകളും മാര്‍ച്ച് 30, 2027ന് ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റി സ്റ്റേഷനും പ്രവര്‍ത്തനസജ്ജമാകും.

മൊത്തം 11 സ്റ്റേഷനുകളാണ് ഈ പാസഞ്ചര്‍ ശൃംഖലയിലുള്ളത്: മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അബുദാബി, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്, ദുബൈ, യൂണിവേഴ്‌സിറ്റി സിറ്റി, ഷാര്‍ജ, അല്‍ ഹിലാല്‍ ഏരിയ, ഫുജൈറ, അല്‍ സില, അല്‍ ദന്ന, അല്‍ മിര്‍ഫ, മദീനത്ത് സായിദ്, മെസൈറ, അല്‍ ഫയ, അല്‍ ദൈദ്, ഷാര്‍ജ. ആദ്യ സര്‍വീസ് അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്കാണ്. ഏകദേശം 1 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ഈ യാത്ര പൂര്‍ത്തിയാക്കാനാവും. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും എത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈല്‍ ആപ്പോ സന്ദര്‍ശിക്കാവുന്നതാണ്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026