ടെഹ്‌റാന്‍: അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും എന്നാല്‍ യുദ്ധത്തിനും രാജ്യം സജ്ജമാണെന്നും ഇറാന്‍ മുഖ്യ നെഗോഷ്യേറ്റര്‍ മുഹമ്മദ് ബാഗര്‍ ഖാലിബഫ്. ദോഹയില്‍ ഇറാനും അമേരിക്കയും തമ്മില്‍ വെവ്വേറെ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ടെഹ്റാനിലെ സര്‍ക്കാര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഞങ്ങള്‍ ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. എന്നാല്‍ ചര്‍ച്ചകള്‍ ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍, യുദ്ധത്തിനും ഞങ്ങള്‍ സജ്ജമാണ്. അത്തരം സാഹചര്യങ്ങളില്‍ അതിനനുസരിച്ചുള്ള തിരിച്ചടിയുണ്ടാകും,' ഖാലിബഫ് മുന്നറിയിപ്പ് നല്‍കി.
അതിനിടെ, ഉന്നതതല കൂടിക്കാഴ്ചകള്‍ നടന്നിട്ടില്ലെങ്കിലും, ഇറാന്‍-യുഎസ് പ്രതിനിധി സംഘങ്ങള്‍ തമ്മിലുള്ള സാങ്കേതിക ചര്‍ച്ചകള്‍ നേരിട്ടും അല്ലാതെയും തുടരുന്നതായി ഖത്തര്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ ഉപരോധം നീക്കിയതിന് ശേഷം ഇതുവരെ 40 ദശലക്ഷം ബാരലിലധികം എണ്ണ കയറ്റി അയച്ചതായി ഇറാന്‍ അറിയിച്ചു.
Related News