l o a d i n g

ഗൾഫ്

ഇന്ത്യയുമായി സൗദി നിക്ഷേപ കരാര്‍ ഒപ്പിടും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 1, 2026


ജിദ്ദ: സ്വന്തമായി വരുമാനമില്ലാത്ത വയോധികര്‍, ഭിന്നശേഷിക്കാര്‍, അനാഥര്‍ എന്നിവര്‍ക്ക് മിനിമം പെന്‍ഷന്‍ തുക കണക്കാക്കുമ്പോള്‍ ആശ്രിതരെ ചേര്‍ക്കുന്ന വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കി സൗദി മന്ത്രിസഭയുടെ തീരുമാനം. റിയാദിലെയും മക്കയിലെയും യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന വന്‍കിട റോഡ്-അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുമായുള്ള പുതിയ നിക്ഷേപ-തൊഴില്‍ കരാറുകള്‍ക്കും മന്ത്രിസഭ അന്തിമ അംഗീകാരം നല്‍കി.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന യോഗം രാജ്യത്തെ ആഭ്യന്തര അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം, പ്രാദേശിക സുരക്ഷ, അന്താരാഷ്ട്ര നയതന്ത്ര പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന തീരുമാനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ യോഗം വിലയിരുത്തി. മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളാണ് ചര്‍ച്ചയായത്. ഇതോടൊപ്പം, ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിന്മേലും കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് മേലും ഉണ്ടാകുന്ന ഇറാനിയന്‍ കടന്നുകയറ്റങ്ങളെ മന്ത്രിസഭ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇരു സഹോദര രാജ്യങ്ങളുടെയും പരമാധികാരം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച യോഗം, ജി.സി.സി-യുണൈറ്റഡ് സ്റ്റേറ്റ്‌സ് മന്ത്രിതല യോഗത്തിന്റെ ഫലങ്ങളെയും തന്ത്രപ്രധാനമായ പങ്കാളിത്തത്തെയും സ്വാഗതം ചെയ്യുകയും ചെയ്തു.

രാജ്യത്തെ നഗരവല്‍ക്കരണവും ജനസംഖ്യാ വളര്‍ച്ചയും കണക്കിലെടുത്ത് വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് മന്ത്രിസഭ രൂപം നല്‍കി. മക്കയില്‍ വികസിത അയല്‍പക്ക പ്രോഗ്രാമിന്റെ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ചതിനൊപ്പം റിയാദിലെ നഗര ഭംഗി കൂട്ടുന്നതിനും ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി റിംഗ് റോഡുകളുടെയും പ്രധാന പാതകളുടെയും വികസനത്തിനായുള്ള നാലാം ഘട്ട പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. ഇതോടൊപ്പം, ആഗോള ജലസുരക്ഷ ലക്ഷ്യമിട്ട് രാജ്യത്ത് ആരംഭിച്ച പ്രഥമ സൗദി വാട്ടര്‍ വീക്കിനെയും, ഡാറ്റ-സാങ്കേതികവിദ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 2026-ലെ ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സര്‍വീസ് അവാര്‍ഡ് നേടിയ സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയെയും യോഗം അഭിനന്ദിച്ചു. ലഹരിമരുന്നിനെതിരെയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ സുരക്ഷാ മുന്‍കരുതലുകളെയും നേട്ടങ്ങളെയും മന്ത്രിസഭ പ്രത്യേകം പ്രശംസിച്ചു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളായ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന തീരുമാനങ്ങളാണ് ഇത്തവണത്തെ യോഗത്തില്‍ ഉണ്ടായത്. സ്വന്തമായി യാതൊരുവിധ വരുമാനവുമില്ലാത്ത പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, സംരക്ഷിക്കാന്‍ കുടുംബമില്ലാത്ത അനാഥര്‍ എന്നിവരെ മിനിമം പെന്‍ഷന്‍ തുക കണക്കാക്കുന്നതിനായി താമസസ്ഥലത്ത് ആശ്രിതരെ ചേര്‍ക്കുന്ന വ്യവസ്ഥയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. സാധാരണക്കാരായ ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കാന്‍ ഈ തീരുമാനം സഹായിക്കും. കൂടാതെ, രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ അനുമതിയുള്ള വലിയ ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുകളുടെ പരമാവധി എണ്ണം കണക്കാക്കുന്നത് ഉത്പാദന വര്‍ഷത്തിന് പകരം മോഡല്‍ വര്‍ഷം അടിസ്ഥാനമാക്കിയായിരിക്കുമെന്നും നിയമം പരിഷ്‌കരിച്ചു.

ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ വിദേശ രാജ്യങ്ങളുമായി ഒപ്പുവെച്ചതും വരാനിരിക്കുന്നതുമായ സഹകരണ കരാറുകള്‍ക്കും ധാരണാപത്രങ്ങള്‍ക്കും മന്ത്രിസഭ അന്തിമ അനുമതി നല്‍കി. ഇന്ത്യയുമായുള്ള നിക്ഷേപ സംരക്ഷണത്തിനായുള്ള ഉഭയകക്ഷി കരാറില്‍ ഒപ്പുവെക്കാന്‍ നിക്ഷേപ കാര്യ മന്ത്രിയെ യോഗം ചുമതലപ്പെടുത്തി. ഇതുകൂടാതെ സ്ലോവാക്യ, സ്ലോവേനിയ എന്നീ രാജ്യങ്ങളുമായി പൊതു സഹകരണ കരാറുകള്‍ക്കും ദക്ഷിണാഫ്രിക്കയുമായി തൊഴില്‍ മേഖലയിലെ സഹകരണത്തിനും അംഗീകാരമായി. ഇറ്റലിയുമായി കായിക രംഗത്തും, ചിലിയുമായി ധാതുവിഭവ വികസനത്തിലും, ബഹ്റൈനുമായി മത്സര വ്യവസ്ഥ പ്രോത്സാഹനത്തിലും പങ്കാളിത്തം ഉറപ്പാക്കും. റഷ്യയുമായി ചരിത്രരേഖകളുടെ സംരക്ഷണത്തിനും കിര്‍ഗിസ് റിപ്പബ്ലിക്കുമായി ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൈകോര്‍ക്കാന്‍ തീരുമാനിച്ച യോഗം, നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസിന്റെ പുതിയ ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുകയും ചെയ്തു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026