l o a d i n g

ഗൾഫ്

സൗദിയില്‍ വര്‍ക്ക് പെര്‍മിറ്റ് നിയമവിധേയമാക്കാനുള്ള സമയപരിധി നിട്ടിയതിന്റെ ഇളവുകള്‍ ആര്‍ക്കൊക്കെ?

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 1, 2026

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും വലിയ ആശ്വാസം നല്‍കിക്കൊണ്ട്, വര്‍ക്ക് പെര്‍മിറ്റ് (തൊഴില്‍ അനുമതി) സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനുള്ള സമയപരിധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈ വര്‍ഷം അവസാനം വരെ നീട്ടി. ജൂണ്‍ 30ന് അവസാനിച്ച ഇളവുകാലാവധിയാണ് ഇപ്പോള്‍ ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ തന്നെ തങ്ങളുടെ 'ഖിവ' (Qiwa) പ്ലാറ്റ്ഫോം വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ആവശ്യമായ രേഖകള്‍ ശരിയാക്കാന്‍ തൊഴിലുടമകളുമായി സഹകരിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

തൊഴില്‍ രേഖകളിലെ അപാകതകള്‍ പരിഹരിക്കാനും നിയമനടപടികളില്‍ നിന്ന് ഒഴിവാകാനും പ്രവാസികള്‍ക്ക് ലഭിച്ച സുവര്‍ണ്ണാവസരമാണിത്. സ്പോണ്‍സര്‍ഷിപ്പ് മാറ്റം അടക്കമുള്ള സാങ്കേതിക തടസ്സങ്ങള്‍ മൂലം ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കാന്‍ കഴിയാതെ ആശങ്കയിലായിരുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

പ്രധാനപ്പെട്ട ഇളവുകള്‍ ആര്‍ക്കൊക്കെ?
മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് പ്രകാരം ഈ ഇളവിന്റെ ഗുണം ലഭിക്കുന്നവര്‍: വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവര്‍: പെര്‍മിറ്റ് കാലാവധി അവസാനിച്ചിട്ട് മൂന്ന് മാസത്തില്‍ കൂടുതല്‍ ആയവര്‍. 12 മാസത്തിലധികം കാലഹരണപ്പെട്ടവര്‍: വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് 12 മാസത്തില്‍ കൂടുതല്‍ ആയവര്‍ക്ക് സ്റ്റാറ്റസ് ശരിയാക്കാന്‍ ഇനി വര്‍ഷാവസാനം വരെ അവസരമുണ്ട്.
തൊഴിലുടമ മാറിയവര്‍: പുതിയ തൊഴിലുടമയുടെ കീഴില്‍ എത്തിയിട്ടും ആറ് മാസം കഴിഞ്ഞിട്ടും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്ത തൊഴിലാളികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

മന്ത്രാലയത്തിന്റെ ലക്ഷ്യം
തൊഴില്‍ വിപണിയിലെ നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് ഈ നടപടിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം, തൊഴില്‍ കരാറുകള്‍ നിയമപരമായി നിലനിര്‍ത്താനും ഇത് സഹായിക്കും. സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സാവകാശം നല്‍കുന്നതിലൂടെ തൊഴില്‍ വിപണിയിലെ സുസ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യം.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026