l o a d i n g

ഗൾഫ്

കുവൈറ്റിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, കോണ്‍സുലര്‍ സേവനങ്ങളുടെ വര്‍ധിപ്പിച്ച സര്‍വീസ് ചാര്‍ജ് പിന്‍വലിക്കണം -പ്രവാസി ലീഗല്‍ സെല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 1, 2026

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങളുടെ ഉയര്‍ന്ന സര്‍വീസ് ചാര്‍ജ് അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ടും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ജോസ് അബ്രഹാം, കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ് എന്നിവര്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിനാണ് നിവേദനം സമര്‍പ്പിച്ചത്.

നിലവിലെ സേവന ദാതാക്കളായ ബി.എല്‍.എസ് ഇന്റര്‍നാഷണലിന് പകരം, ജൂലൈ ഒന്നു മുതല്‍ ചുമതലയേല്‍ക്കുന്ന 'ഡൂ ഡിജിറ്റല്‍ ഗ്ലോബല്‍' (DU Digital Global) കമ്പനിയാണ് സേവന നിരക്കുകള്‍ ഇരട്ടിയിലധികമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഒരു ദിനാര്‍ മാത്രമായിരുന്ന സര്‍വീസ് ചാര്‍ജ്, പുതിയ പരിഷ്‌കാരത്തോടെ എല്ലാ സേവനങ്ങളും ചേര്‍ത്ത് ആറു ദിനാറായി വര്‍ധിപ്പിച്ചത് പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. കൂടാതെ, പല സേവനങ്ങളും നിര്‍ബന്ധിതമായി സ്വീകരിക്കേണ്ട സാഹചര്യവും പുതിയ നിയമത്തിലൂടെ വരുന്നുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം, തൊഴില്‍ നഷ്ടപ്പെടല്‍, ഉയര്‍ന്ന റെസിഡന്‍സ് വിസ ചാര്‍ജ്, ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധന, സ്‌കൂള്‍ ഫീസ് വര്‍ധന തുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളെ ഈ അധിക സര്‍വീസ് ചാര്‍ജ് പിന്‍വലിച്ച് സഹായിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ ഏറെ ആശ്രയിച്ചിരുന്ന അബ്ബാസിയയിലെ സേവന കേന്ദ്രം പൂര്‍ണമായും നിര്‍ത്തിവെച്ച് ദജീജിലേക്ക് മാറ്റുന്ന നടപടി സാധാരണക്കാരായ തൊഴിലാളികള്‍ക്ക് അധിക ടാക്‌സി യാത്രാച്ചെലവിന് കാരണമാകുമെന്നും, അതിനാല്‍ അബ്ബാസിയയില്‍ തന്നെ കേന്ദ്രം നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

സമീപരാജ്യങ്ങളില്‍ വളരെ കുറഞ്ഞ സര്‍വീസ് ചാര്‍ജ് നിരക്കില്‍ ഈ സേവനങ്ങള്‍ ലഭിക്കുമ്പോഴാണ് കുവൈറ്റില്‍ ഇത്തരമൊരു നിരക്ക് വര്‍ധന നടപ്പിലാക്കുന്നത്. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത്, പുതുതായി നിശ്ചയിച്ച ആറു ദിനാര്‍ സര്‍വീസ് ചാര്‍ജ് വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ അറിയിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026