l o a d i n g

ഗൾഫ്

കുട്ടികളെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്ന് മുക്തരാക്കാന്‍ വെക്കേഷന്‍ അവസരമാക്കണം - ശിഹാബ് സലഫി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 1, 2026

ജിദ്ദ: ഗള്‍ഫ് നാടുകളില്‍ വരാനിരിക്കുന്ന അവധിക്കാലത്തെ, മക്കളെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കാനുള്ള അവസരമായി രക്ഷിതാക്കള്‍ ഉപയോഗപ്പെടുത്തണമെന്ന് ഇസ്ലാഹീ സെന്റര്‍ പ്രബോധകന്‍ ശിഹാബ് സലഫി ഉണര്‍ത്തി. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'ഡിജിറ്റല്‍ തടവറയിലെ അവധിക്കാലം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രവാസലോകത്ത് അവധിക്കാലമായാല്‍ കുട്ടികള്‍ രാത്രിയില്‍ വൈകി ഉറങ്ങുകയും പകല്‍ മുഴുവന്‍ ഉറങ്ങുകയും ചെയ്യുന്ന ശീലമാണ് പൊതുവെ കണ്ടുവരുന്നത്. ഈ ശീലങ്ങള്‍ മാറ്റി, കൃത്യമായൊരു വെക്കേഷന്‍ പ്ലാന്‍ നടപ്പിലാക്കിയാല്‍ അവധിക്കാലം കഴിയുമ്പോഴേക്കും കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ഇത്തരം പ്ലാനുകള്‍ തയ്യാറാക്കുമ്പോള്‍ രക്ഷിതാക്കളുടെ താല്‍പ്പര്യങ്ങള്‍ മാത്രം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതെ, അവരുടെ കൂടി ഇഷ്ടങ്ങള്‍ പരിഗണിക്കാന്‍ ശ്രദ്ധിക്കണം. മക്കളുടെ താല്‍പ്പര്യങ്ങളില്‍ അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടെങ്കില്‍, അവയുടെ ദോഷവശങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ട് ക്രിയാത്മകമായ ഒരു പദ്ധതിയായിരിക്കണം തയ്യാറാക്കേണ്ടത്.

കുട്ടികളുടെ ഡിജിറ്റല്‍ സ്‌കില്ലുകള്‍ മെച്ചപ്പെടുത്താന്‍ ഈ ഒഴിവുസമയം വിനിയോഗിക്കാം. കൂടാതെ പാചകം, ക്രാഫ്റ്റ് വര്‍ക്കുകള്‍, ചെടികള്‍ നട്ടുപരിപാലിക്കല്‍ തുടങ്ങിയ ജോലികള്‍ പരിശീലിപ്പിക്കുക, ഫുട്‌ബോള്‍, നീന്തല്‍ പോലുള്ള കായിക വിനോദങ്ങള്‍ക്ക് സമയം കണ്ടെത്തുക, പ്രസംഗം, പാട്ടുപാടല്‍ തുടങ്ങിയ കലാരൂപങ്ങളില്‍ പരിശീലനം നല്‍കുക എന്നിവയ്‌ക്കെല്ലാം ഈ സമയം ഉപയോഗപ്പെടുത്താവുന്നതാണ്. കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പ്രോത്സാഹനമായി ചെറിയ സമ്മാനങ്ങളും നല്‍കാം.

ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ, കുട്ടികള്‍ക്ക് ആവശ്യമായ സമയം നല്‍കാനും അവരോടൊപ്പം ചെലവഴിക്കാനും രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. രാജ്യത്തിന്റെ ഭരണാധികാരിയും ന്യായാധിപനും സര്‍വ്വ സൈന്യാധിപനുമൊക്കെയായിരുന്നിട്ടും, കൊച്ചു കുട്ടികള്‍ക്ക് സമയം കണ്ടെത്താന്‍ ശ്രദ്ധിച്ചിരുന്ന പ്രവാചകനാണ് ഇക്കാര്യത്തില്‍ നമുക്ക് മാതൃക. വിശ്വാസി സമൂഹം എന്ന നിലക്ക്, മക്കളുടെ ഇരുലോക വിജയങ്ങള്‍ക്കായി ആത്മീയവും ഭൗതികവുമായ അറിവുകള്‍ പകര്‍ന്നുകൊടുക്കാനുള്ള അവസരമായി കൂടി ഈ വെക്കേഷന്‍ കാലത്തെ കാണണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജൂലൈ 12 മുതല്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ കുട്ടികള്‍ക്കായി വിജ്ഞാനവും വിനോദവും നിറഞ്ഞ വെക്കേഷന്‍ ക്യാമ്പ് ആരംഭിക്കുന്നുണ്ടെന്നും എല്ലാ രക്ഷിതാക്കളും ഇതിന്റെ പ്രയോജനം ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമീന്‍ പരപ്പനങ്ങാടിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഗഫൂര്‍ ചുണ്ടക്കാടന്‍ നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026