l o a d i n g

ഗൾഫ്

പാസ്പോര്‍ട്ട് നിരക്ക് വര്‍ധനവ് പ്രവാസികളോടുള്ള ക്രൂരത: വിദേശകാര്യ മന്ത്രിക്കും പ്രതിപക്ഷ നേതാക്കള്‍ക്കും നിവേദനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 2, 2026

ജിദ്ദ: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനറും സൗദി വെസ്റ്റേണ്‍ റീജിണല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റുമായ കെ.ടി.എ. മുനീര്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ശശി തരൂര്‍ എന്നിവര്‍ക്ക് ഇമെയില്‍ വഴി നിവേദനം അയച്ചു.

നാട്ടിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവാസികള്‍ക്ക് മേല്‍ ഭീമമായ തുകയാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സാധാരണ പാസ്പോര്‍ട്ട് പുതുക്കുന്നതിന് ഏകദേശം 1000 രൂപയുടെ വര്‍ദ്ധനവ് വരുത്തിയപ്പോള്‍, വിദേശത്ത് അത് ഏകദേശം 4500 രൂപയോളമാണ് (ഏകദേശം 60 ശതമാനം) വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് നിവേദനത്തില്‍ പറയുന്നു.

ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് മേഖലയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ അസ്ഥിരതയും പ്രവാസികള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ താങ്ങാനാവാത്ത വിധം ഫീസ് വര്‍ദ്ധിപ്പിച്ചത് പ്രവാസി സമൂഹത്തില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇതിനുപുറമെ, എംബസി നിശ്ചയിച്ച പുതിയ നിരക്കുകള്‍ക്ക് ഒപ്പം ഔട്ട്സോഴ്സിങ് ഏജന്‍സികളുടെ (VFS) സര്‍വീസ് ചാര്‍ജ്, നിര്‍ബന്ധിത ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ICWF) വിഹിതം എന്നിവ കൂടി ചേരുമ്പോള്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും പാസ്പോര്‍ട്ട് പുതുക്കുക എന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറും. ഇന്ത്യയിലേക്ക് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം അയച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും കേന്ദ്ര ഗവണ്‍മെന്റ് അടിയന്തരമായി പിന്മാറണമെന്നും, വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ പുനഃപരിശോധിക്കണമെന്നും കെ.ടി.എ. മുനീര്‍ ആവശ്യപ്പെട്ടു.

വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട്, സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയില്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണം -എന്‍.പി.എല്‍

കാസര്‍കോട്: പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കുള്ള ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും ഉന്നത പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ദോഷകരമായി ബാധിക്കുന്ന അപ്രതീക്ഷിത ഫീസ് വര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് എന്‍.പി.എല്‍ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ അഹമദ് ബേപ്പൂര്‍, ജനറല്‍ സെകട്ടറി സാലിം ബേക്കല്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026