l o a d i n g

ഗൾഫ്

ഹജ്ജ് സേവനം സൂക്ഷ്മതയോടെയും കരുതലോടെയും നിര്‍വഹിക്കണം -സാദിഖ് അലി ശിഹാബ് തങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 2, 2026

മക്ക: ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ അതീവ സൂക്ഷ്മതയോടെയും കരുതലോടെയും കൈകാര്യം ചെയ്യേണ്ടത് ഓരോ കെഎംസിസി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്വമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മക്കയിലെ ഫലസ്തീന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ഹജ്ജ് വളണ്ടിയര്‍ സ്‌നേഹ സംഗമത്തില്‍' മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഹജ്ജ് എന്നത് ആയുസ്സിലെ ഏറ്റവും വലിയ യാത്രയാണ്. സര്‍വശക്തനാണ് ഓരോ ഹാജിയെയും വഴിനടത്തുന്നത്. ഹജ്ജിനായി ഒരു വ്യക്തി സന്നദ്ധനാകുമ്പോള്‍ വിവിധ ഘട്ടങ്ങളിലൂടെ അയാള്‍ കടന്നുപോകുന്നു. ലോകത്തെ മിക്ക രാജ്യങ്ങളിലും ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ മക്ക കെഎംസിസി ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് അവസരം ലഭിക്കുന്നത് വലിയൊരു ഭാഗ്യമാണ്,' അദ്ദേഹം പറഞ്ഞു.

പകലും രാത്രിയും കൊടുംചൂടിലും കെഎംസിസി പ്രവര്‍ത്തകര്‍ നടത്തുന്ന നിസ്വാര്‍ത്ഥ സേവനം സമൂഹത്തിനും സമുദായത്തിനും വലിയ അഭിമാനമാണ്. ഹാജിമാരുടെ പ്രാര്‍ത്ഥനകള്‍ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയാണെന്നും, വരുംതലമുറ ഇവര്‍ നല്‍കുന്ന സേവനങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കെഎംസിസിയുടെ ഹജ്ജ് സേവന പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പേരില്‍ എല്ലാ വളണ്ടിയര്‍മാരെയും അദ്ദേഹം അഭിനന്ദിച്ചു. വരുംകാലങ്ങളിലും ചിട്ടയോടെ, ഹാജിമാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. ഹാജിമാരുടെ സേവന രംഗത്ത് വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മാസക്കാലം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച കെഎംസിസി വളണ്ടിയര്‍മാര്‍ സേവന രംഗത്തെ അത്ഭുതമാണെന്നും, ഹാജിമാരെ ചേര്‍ത്തുപിടിച്ച പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ കമ്മിറ്റി നേതാക്കളായ അഹമ്മദ് പാളാട്ട്, അബൂബക്കര്‍ അരിമ്പ്ര, ഹാരിസ് കല്ലായി, നാസര്‍ എടവനക്കാട്, എഞ്ചിനീയര്‍ ഫസല്‍ മുഹമ്മദ്, ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ട്രാന്‍സ്പോര്‍ട്ട് മേധാവി അബ്ബാസ് എന്നിവരും, മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ മുസ്തഫ മലയില്‍, നാസര്‍ കിന്‍സാര, കുഞ്ഞാപ്പ പുക്കോട്ടൂര്‍, എം.സി. നാസര്‍, സിദ്ദീഖ് കൂട്ടിലങ്ങാടി, നാസര്‍ ഉണ്യാല്‍, ശാഹിദ് പരേടത്ത്, സക്കീര്‍ കാഞ്ഞങ്ങാട് എന്നിവരും പ്രസംഗിച്ചു.

സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ മക്ക കെഎംസിസിയുടെ വിവിധ ഏരിയകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സൗദി കെഎംസിസി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനറും മക്ക കെഎംസിസി ജനറല്‍ സെക്രട്ടറിയുമായ മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും, മക്ക കെഎംസിസി ട്രഷറര്‍ മുസ്തഫ മുഞ്ഞക്കുളം നന്ദിയും രേഖപ്പെടുത്തി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026