ജിദ്ദ: ഹയ്യ സാമറിൽ ബഖാല നടത്തുന്ന മഞ്ചേരി തുറക്കൽ സ്വദേശി അമ്പലങ്ങാടൻ അർഷദ് (29) ഹൃദയാഘാതം മൂലം താമസസ്ഥലത്ത് വെച്ച് മരിച്ചു,. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമനടപടികൾക്കും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കുകയായിരുന്നു. പിതാവ്: പരേതനായ അമ്പലങ്ങാടൻ കുഞ്ഞുമുഹമ്മദ്. സഹോദരങ്ങൾ: സക്കീർ ഹുസൈൻ (ജിദ്ദ), ജമാലുദ്ദീൻ (കുവൈത്ത്), ജംഷീദ് അലി, ശറഫുന്നീസ. എട്ട് വർഷമായി പ്രവാസിയാണ്. അവിവാഹിതനാണ്.
Related News