ജിദ്ദ: അല്‍ ഖുംറയിലെ അല്‍ അമല്‍ ഐസ്‌ക്രീം കമ്പനി ജീവനക്കാരനും വേങ്ങര പരപ്പില്‍പ്പാറ സ്വദേശിയുമായ കല്ലിടുമ്പില്‍ പിലാക്കല്‍ നാസര്‍ (55) ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഇരുപത്തിയെട്ട് വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്. മൃതദേഹം ജിദ്ദയില്‍ത്തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പരേതനായ കുഞ്ഞിമൊയ്തീനാണ് പിതാവ്. ഭാര്യ: ഫെമിന. മക്കള്‍: നിബ്രാസുല്‍ ഹഖ്, നിയാസുല്‍ ഹഖ്, നിഹാല. സഹോദരങ്ങള്‍: പരേതനായ അലവികുട്ടി, അബ്ദുല്‍ സലാം, ഷംസുദ്ധീന്‍, സൈനബ, സഫിയ. മൃതദേഹവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു.
Related News