ന്യൂകാസില്‍: യുകെയിലെ ന്യൂകാസിലില്‍ പുതിയ വി.എഫ്.എസ് ഗ്ലോബല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ക്കും കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും ഇനി ന്യൂകാസിലിലെ കേന്ദ്രത്തെ ആശ്രയിക്കാം.
പ്രധാന സേവനങ്ങള്‍: ഇന്ത്യന്‍ പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍. ജനന രജിസ്ട്രേഷന്‍. വിവിധ തരം അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ (യുകെ വിസിറ്റ് സ്പോണ്‍സര്‍ഷിപ്പ് ലെറ്റര്‍, ഇന്ത്യന്‍ ഗവണ്‍മെന്റ് ഐഡികള്‍, യുകെ/ഇന്ത്യന്‍ അപ്പോസ്‌റ്റൈല്‍ രേഖകള്‍), ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കുള്ള പി.സി.സി (PCC), ജി.ഇ.പി (GEP) സേവനങ്ങള്‍, എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ്, നോണ്‍-അക്വിസിഷന്‍ സര്‍ട്ടിഫിക്കറ്റ്, വിദേശ പാസ്പോര്‍ട്ട് പി.സി.സി തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാവും. മരണാനന്തര കര്‍മ്മങ്ങള്‍ക്കായി ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള സഹായം, വിസ അപേക്ഷാ സേവനങ്ങള്‍, ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യല്‍ സര്‍വീസുകളും ലഭിക്കും.
ന്യൂകാസിലിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന പ്രവാസികള്‍ക്ക് ഈ സേവനങ്ങള്‍ വലിയൊരു ആശ്വാസമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്പോയിന്റ്മെന്റുകള്‍ക്കുമായി വി.എഫ്.എസ് ഗ്ലോബല്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
Related News