തിരുവനന്തപുരം: മുന്‍ പ്രവാസിയും 'ജിദ്ദ ബീമാപള്ളി സൗഹൃദ തീരം' കൂട്ടായ്മയുടെ മുന്‍ രക്ഷാധികാരിയുമായ ഹംസ ബീമാപള്ളി (58) നാട്ടില്‍ നിര്യാതനായി. മുപ്പതു വര്‍ഷത്തോളം പ്രവസിയായിരുന്ന അദ്ദേഹം, ജിദ്ദയിലെ പ്രവാസി കൂട്ടായ്മകളിലും ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. 'ജിദ്ദ ബീമാപള്ളി സൗഹൃദ തീരം' കൂട്ടായ്മയുടെ നിലവിലെ പ്രസിഡന്റ് പീരു മുഹമ്മദിന്റെ സഹോദരീ ഭര്‍ത്താവാണ് പരേതന്‍.
ഭാര്യ: ഖദീജ ബീവി. മക്കള്‍: അന്‍സാരി, നാസില, നാസറ, റാഷിദ.
ഹംസ ബീമാപള്ളിയുടെ നിര്യാണത്തില്‍ 'ജിദ്ദ ബീമാപള്ളി സൗഹൃദ തീരം' കൂട്ടായ്മയും പ്രവാസി സമൂഹവും അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സഹപ്രവര്‍ത്തകര്‍ അറിയിച്ചു.
Related News