l o a d i n g

ഗൾഫ്

ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനങ്ങളുമായി മക്ക ഐ.ഡബ്ല്യു.എ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 5, 2026

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൈത്താങ്ങായി മക്ക ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (IWA) മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഹജ്ജ് വേളയില്‍ സജീവമായുള്ള ഐ.ഡബ്ല്യു.എയുടെ സന്നദ്ധസേവനം ഇത്തവണയും പതിനായിരക്കണക്കിന് ഹാജിമാര്‍ക്ക് ആശ്വാസമായി.

ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഹജ്ജ് മിഷന്റെയും പൂര്‍ണ പിന്തുണയോടെ, പ്രായമായവര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍ക്കുമായി മക്കയിലും അസീസിയയിലുമായി 24 മണിക്കൂറും കര്‍മ്മനിരതരായ അന്‍പതോളം വളണ്ടിയര്‍മാരാണ് ഇത്തവണ രംഗത്തുണ്ടായിരുന്നത്. ഇതിനുപുറമെ, തീര്‍ത്ഥാടകര്‍ക്കിടയില്‍ സൗജന്യമായി ഭക്ഷണം, കുട, ചെരിപ്പ്, പഴങ്ങള്‍ എന്നിവ ഐ.ഡബ്ല്യു.എ പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. ശരാശരി 900 പാക്കറ്റ് ഭക്ഷണമാണ് ഓരോ ദിവസവും ഐ.ഡബ്ല്യു.എ പ്രവര്‍ത്തകര്‍ ഹാജിമാര്‍ക്കായി വിതരണം ചെയ്തിരുന്നത്.

ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള ഹജ്ജ് ദിനങ്ങളില്‍ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും വളണ്ടിയര്‍മാരുടെ സേവനം ലഭ്യമായിരുന്നു. ഹറം പരിസരത്ത് തീര്‍ത്ഥാടകര്‍ക്ക് വഴി കാണിച്ചും, ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് യാത്രാസൗകര്യങ്ങള്‍ ഒരുക്കിയും വളണ്ടിയര്‍മാര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു.

ഹജ്ജ് സേവനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, ഹജ്ജ് കോണ്‍സല്‍, മറ്റ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഐ.ഡബ്ല്യു.എ ഭാരവാഹികള്‍ നന്ദി അറിയിച്ചു. ഹാരിസ് കണ്ണിപൊയില്‍, അബൂബക്കര്‍, ഷഹീന്‍, ഫവാസ്, അസ്‌കര്‍ മംഗലാപുരം, ബൈജു ഹനീഫ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മക്ക ഐ.ഡബ്ല്യു.എയുടെ വളണ്ടിയര്‍ സംഘം ഈ വര്‍ഷത്തെ ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026