ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റിയുടെ വെല്‍ഫെയര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദമ്മാം കിങ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 മണി വരെ നടന്ന ക്യാമ്പില്‍ മലയാളികളടക്കം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും രക്തദാനത്തിനായി എത്തി. പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷബീര്‍ ചാത്തമംഗലം, പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുറഹിം തിരൂര്‍ക്കാട് എന്നിവര്‍ ചേര്‍ന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കിങ് ഫഹദ് ആശുപത്രി അധികൃതര്‍ രക്തത്തിന് അടിയന്തര ആവശ്യം ഉണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കിങ് ഫഹദ് ആശുപത്രി മെഡിക്കല്‍ വിഭാഗത്തിലെ അഹ്‌മദ് സാലിഹ് മന്‍സൂര്‍, ഡോ. ഉസാമ അല്‍ഗാംദി, പ്രവാസി റീജിയണല്‍ പ്രസിഡന്റ് ജംഷാദ് കണ്ണൂര്‍, ജനറല്‍ സെക്രട്ടറി ബിജു പൂതകുളം, ബ്ലഡ് ഡോണര്‍ കണ്‍വീനര്‍ സലീം കണ്ണൂര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കൂടാതെ, റീജിയണല്‍-ജില്ലാ ഭാരവാഹികളായ ആഷിഫ് കൊല്ലം, ഷമീര്‍ പത്തനാപുരം, അയ്മന്‍ സഈദ്, ഷമീം പാപ്പിനിശ്ശേരി, ഹാരിസ് കൊച്ചി, ഉബൈദ് മണാട്ടില്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
Related News