l o a d i n g

ഗൾഫ്

അപൂര്‍വ്വ രക്തഗ്രൂപ്പ് ദാതാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭവനങ്ങളിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 7, 2026

ബുറൈദ: അപൂര്‍വ്വ രക്തഗ്രൂപ്പുകളുള്ളവര്‍ക്കായി ഭവനങ്ങളില്‍ ചെന്ന് രക്തം സ്വീകരിക്കുന്ന പുതിയ പദ്ധതിയുമായി ഖസീമിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് രംഗത്ത്. 'ബ്ലഡ് ബാങ്ക്‌സ് ഫ്രണ്ട്‌സ് ചാരിറ്റി'യുമായി സഹകരിച്ചാണ് അപൂര്‍വ്വ രക്തദാതാക്കള്‍ക്കായി ഈ ഹോം ബ്ലഡ് ഡൊണേഷന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

ഏറ്റവും ഉയര്‍ന്ന ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ ദാതാക്കള്‍ക്ക് വീടുകളില്‍ നിന്ന് തന്നെ രക്തദാനം നടത്താന്‍ ഈ സേവനം അവസരമൊരുക്കുന്നു. അത്യാഹിത ഘട്ടങ്ങളിലെ പ്രതികരണ സമയം മെച്ചപ്പെടുത്താനും, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണം വര്‍ദ്ധിപ്പിക്കാനും, അപൂര്‍വ്വ രക്ത യൂണിറ്റുകളുടെ തന്ത്രപരമായ ശേഖരം ശക്തിപ്പെടുത്താനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രക്തദാനത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും പതിവായി രക്തം നല്‍കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ മാസം രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളില്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ലോക രക്തദാതാക്കളുടെ ദിനാചരണം സംഘടിപ്പിച്ചിരുന്നു. എല്ലാ വര്‍ഷവും ജൂണ്‍ 14-ന് ആഗോളതലത്തില്‍ ആചരിക്കുന്ന ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പുകള്‍, സൗജന്യ ആരോഗ്യ പരിശോധനകള്‍, ബോധവല്‍ക്കരണ സ്റ്റാളുകള്‍ എന്നിവയും ഒരുക്കിയിരുന്നു.

ഓരോ രക്തദാനവും വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാന്‍ സഹായിക്കുമെന്ന് ചാരിറ്റി ഓര്‍മ്മിപ്പിച്ചു. ഈ മാനുഷിക ദൗത്യത്തില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026