l o a d i n g

സാംസ്കാരികം

ബൃന്ദയുടെ ബൃഹദ് കവിത പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 7, 2026

തിരുവനന്തപുരം: പ്രണയം എന്ന ഏക വിഷയം പ്രമേയമാക്കി, 2680 പേജുകളുള്ള ബൃന്ദയുടെ ബൃഹദ്കവിത മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് പ്രകാശനം ചെയ്തു. ബൃന്ദ രചിച്ച ഈ ബൃഹദ് കാവ്യം ഒരു വിസ്മയമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. ചടങ്ങില്‍ ബൃന്ദ, ഡോ. ബി.എസ്. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഥ, കവിത, നോവല്‍, ലേഖനങ്ങള്‍, ബാലസാഹിത്യം, പുരാണം, ജീവചരിത്രം, ഓര്‍മ, പുനരാഖ്യാനങ്ങള്‍ തുടങ്ങിയ ശാഖകളിലായി 80-ഓളം പുസ്തകങ്ങള്‍ ബൃന്ദ രചിച്ചിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും റെക്കോര്‍ഡുകളും നേടിയിട്ടുള്ള ബൃന്ദ, ഇതിനുമുമ്പ് 36 പുസ്തകങ്ങള്‍ ഒരുമിച്ചു പ്രകാശനം ചെയ്തതിലൂടെയും ശ്രദ്ധേയയായിട്ടുണ്ട്.

ചിത്രം: പ്രണയം എന്ന ബൃഹദ് കവിതാ പുസ്തകം മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ പുസ്തകം ഏറ്റുവാങ്ങുന്നു. ബൃന്ദ, ഡോ. ബി.എസ്. ബാലചന്ദ്രന്‍ എന്നിവര്‍ സമീപം.

Latest News

ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
September 28, 2026
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026