l o a d i n g

ഗൾഫ്

ആറു മാസത്തിനിടെ സൗദിയില്‍ 900 കിലോമീറ്റര്‍ പുതിയ റോഡുകള്‍ തുറന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 7, 2026

ജിദ്ദ: കഴിഞ്ഞ ആറു മാസത്തിനിടെ സൗദി അറേബ്യയില്‍ 900 കിലോമീറ്ററിലേറെ പുതിയ റോഡുകള്‍ നിര്‍മിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്തുണയേകുന്നതിനുമായി ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സ് രാജ്യത്തുടനീളം ആവിഷ്‌കരിച്ച 40 പദ്ധതികളാണ് നടപ്പിലാക്കിയത്.

മക്ക, മദീന, അസീര്‍, കിഴക്കന്‍ പ്രവിശ്യ , ഖസീം എന്നിവിടങ്ങളിലാണ് പദ്ധതികള്‍ നടപ്പിലാക്കിയത്. നഗരങ്ങളും പ്രദേശങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും യാത്രാ സമയം കുറയ്ക്കുന്നതിനും വിനോദസഞ്ചാരം, ലോജിസ്റ്റിക്‌സ്, വാണിജ്യം എന്നിവയെ പിന്തുണയ്ക്കുന്നതിനുമായാണ് ഇവ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി

ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തിനുള്ളില്‍ രാജ്യത്തെ ലോജിസ്റ്റിക് ഇടനാഴികളില്‍ 3.7 ദശലക്ഷത്തിലേറെ ട്രക്ക് സഞ്ചാരമുണ്ടായി. തുറമുഖങ്ങള്‍, അതിര്‍ത്തി കടലുകള്‍, സാമ്പത്തിക കേന്ദ്രങ്ങള്‍ എന്നിവ തമ്മിലുള്ള വ്യാപാരവും വിതരണ ശൃംഖലയും സുഗമമാക്കുന്നതില്‍ റോഡ് നെറ്റ്വര്‍ക്ക് വഹിക്കുന്ന പ്രധാന പങ്ക് ഇത് വ്യക്തമാക്കുന്നു. ദേശീയ റോഡ് നെറ്റ്വര്‍ക്കിലെ സേവനങ്ങള്‍ക്കായി അതോറിറ്റി 32,000-ത്തിലധികം പെര്‍മിറ്റുകള്‍ നല്‍കി.

റോഡ് പ്രവര്‍ത്തനങ്ങളും പരിപാലനവും നിരീക്ഷിക്കുന്നതിനായി ഒരു കണ്‍ട്രോള്‍ ആന്‍ഡ് റാപ്പിഡ് റെസ്പോണ്‍സ് സെന്ററും സ്മാര്‍ട്ട് കണ്‍ട്രോള്‍ സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. റോഡ് ശൃംഖല നിരീക്ഷിക്കാനും അടിയന്തര പ്രതികരണം വേഗത്തിലാക്കാനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും നൂതന സാങ്കേതികവിദ്യകളുമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഹജ്ജ് സീസണില്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള റോഡുകളില്‍ ദര്‍ബക് നൂര്‍ പദ്ധതി, മൊബൈല്‍ സര്‍വീസ് സ്റ്റേഷനുകള്‍, പ്രത്യേക ഹജ്ജ് റോഡ് ഗൈഡ് എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങളും പദ്ധതികളും അതോറിറ്റി നടപ്പിലാക്കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026