l o a d i n g

ഗൾഫ്

പ്രവാസി പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഗണന നല്‍കും -അഡ്വ. റഹ്‌മത്തുള്ള എം.എല്‍.എ

Thumbnail

ജിദ്ദ: പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അവയ്ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ പരമാവധി ശ്രമിക്കുമെന്നും മഞ്ചേരി എം.എല്‍.എ. അഡ്വ. റഹ്‌മത്തുള്ള പറഞ്ഞു. ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ടിയുവിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ അടിസ്ഥാനപരമായി ഞാന്‍ ഒരു തൊഴിലാളി നേതാവാണ്. എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഫോക്കസ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ചാണ്; അവരുടെ ക്ഷേമകാര്യങ്ങളും അവകാശ സംരക്ഷണവുമാണ്. നാട്ടില്‍ പണിയെടുക്കുന്ന തൊഴിലാളികളെപ്പോലെ തന്നെയാണ് വിദേശരാജ്യങ്ങളില്‍ തൊഴിലെടുക്കാന്‍ വന്ന പ്രവാസികളും; അടിസ്ഥാനപരമായി അവരും തൊഴിലാളികളാണ്. അതുകൊണ്ടുതന്നെ പ്രവാസി തൊഴിലാളികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ നേടിക്കൊടുക്കല്‍ എന്റെ കൂടി ഉത്തരവാദിത്തമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എം.എല്‍.എ. എന്ന നിലയില്‍ ആ കാര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്തും - അദ്ദേഹം വ്യക്തമാക്കി.

മണ്ഡലത്തിലെ വികസന വിഷയങ്ങളില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ വികസനത്തിനാണ് മുന്തിയ പരിഗണന നല്‍കുകയെന്നും കാരണം അത് ജില്ലയിലെ മൊത്തം ജനങ്ങള്‍ക്കും അത്യാവശ്യമായ ആരോഗ്യപരമായ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വീകരണ യോഗം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹുദവി ആക്കോട്, ഇ.പി. ഉബൈദുള്ള, നസീര്‍ ബാവ കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു. ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര എം.എല്‍.എ.യെ ഷാള്‍ അണിയിച്ചു. ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും ജില്ലാ-ഏരിയ ഭാരവാഹികളുമായ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest News

 പ്രവാസി പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഗണന നല്‍കും -അഡ്വ. റഹ്‌മത്തുള്ള എം.എല്‍.എ
പ്രവാസി പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഗണന നല്‍കും -അഡ്വ. റഹ്‌മത്തുള്ള എം.എല്‍.എ
July 9, 2026
ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ഖബറടക്കി: മശ്ഹദിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ ഖബറടക്കി: മശ്ഹദിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
July 9, 2026
 അബഹ വിമാനത്താവളത്തിന് ചരിത്ര നേട്ടം; ഒറ്റ ദിവസം കൈകാര്യം ചെയ്തത് 130-ലധികം സര്‍വീസുകള്‍
അബഹ വിമാനത്താവളത്തിന് ചരിത്ര നേട്ടം; ഒറ്റ ദിവസം കൈകാര്യം ചെയ്തത് 130-ലധികം സര്‍വീസുകള്‍
July 9, 2026
അമേരിക്കന്‍ സന്ദര്‍ശനം: നിര്‍ണായക ചര്‍ച്ചകളുമായി ജനറല്‍ ജോസഫ് ഔണും യു.എസ് സ്ഥാനപതിയും
അമേരിക്കന്‍ സന്ദര്‍ശനം: നിര്‍ണായക ചര്‍ച്ചകളുമായി ജനറല്‍ ജോസഫ് ഔണും യു.എസ് സ്ഥാനപതിയും
July 9, 2026
റിയാദില്‍ മരിച്ച മലപ്പുറം സ്വദേശി അയ്യൂബ് സഖാഫിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും,  ഖബറടക്കം നാളെ
റിയാദില്‍ മരിച്ച മലപ്പുറം സ്വദേശി അയ്യൂബ് സഖാഫിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും, ഖബറടക്കം നാളെ
July 9, 2026
ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ തകര്‍ത്ത് ബഹ്റൈന്‍; വ്യോമ പ്രതിരോധ സംവിധാനം അതീവ ജാഗ്രതയില്‍
ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ തകര്‍ത്ത് ബഹ്റൈന്‍; വ്യോമ പ്രതിരോധ സംവിധാനം അതീവ ജാഗ്രതയില്‍
July 9, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
റിയാദില്‍ മണല്‍ക്കാറ്റും പൊടിയും നിയന്ത്രിക്കുന്നതില്‍ വീഴ്ച; നിര്‍മാണ കമ്പനികള്‍ക്ക് 1.6 കോടി റിയാല്‍ പിഴ
റിയാദില്‍ മണല്‍ക്കാറ്റും പൊടിയും നിയന്ത്രിക്കുന്നതില്‍ വീഴ്ച; നിര്‍മാണ കമ്പനികള്‍ക്ക് 1.6 കോടി റിയാല്‍ പിഴ
July 9, 2026
ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോടു കൂടിയ മഴയും; സൗദിയുടെ തീരദേശ പാതകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോടു കൂടിയ മഴയും; സൗദിയുടെ തീരദേശ പാതകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
July 9, 2026
ഇറാന്റെ  90 സൈനിക ലക്ഷ്യങ്ങളില്‍ അമേരിക്കന്‍ സേന ആക്രമണം നടത്തിയതായി സെന്റ്കോം; 14 പേര്‍ കൊല്ലപ്പെട്ടു; അമേരിക്ക ഇനിയും പഠിച്ചിട്ടില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍
ഇറാന്റെ 90 സൈനിക ലക്ഷ്യങ്ങളില്‍ അമേരിക്കന്‍ സേന ആക്രമണം നടത്തിയതായി സെന്റ്കോം; 14 പേര്‍ കൊല്ലപ്പെട്ടു; അമേരിക്ക ഇനിയും പഠിച്ചിട്ടില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍
July 9, 2026