l o a d i n g

ഗൾഫ്

"പൗരത്വ ഭേദഗതി നിയമങ്ങൾ കൂടുതൽ ആശങ്കയിലാക്കുന്നത് പ്രവാസികളെ": തൊടിയൂർ മുഹമ്മദുകുഞ്ഞു മൗലവി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 12, 2026


​കൊല്ലം: നാളിതുവരെ പൗരത്വ തെളിവായി കൊണ്ടുനടന്ന രേഖകളൊന്നും തന്നെ പൗരത്വം സാക്ഷ്യപ്പെടുത്താനുള്ളതല്ലെന്നും, അവയെല്ലാം പ്രത്യേക ലക്ഷ്യങ്ങൾക്ക് മാത്രമുള്ളതാണെന്നുമുള്ള നിലപാട് ആസൂത്രിതമാണെന്ന് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദുകുഞ്ഞു മൗലവി പറഞ്ഞു. ന്യൂനപക്ഷങ്ങളെ പൗരത്വത്തിൽ നിന്നും പുറംതള്ളാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണിത്. തൊടിയൂരിലുള്ള ദക്ഷിണയുടെ ആസ്ഥാനത്ത് ദക്ഷിണ കേരളാ ഇസ്‌ലാമിക് കൾച്ചറൽ സെന്റർ (ഡി.കെ.ഐ.സി.സി) ഗ്ലോബൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
​പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തുയരുന്ന പുതിയ നീക്കങ്ങൾ മറ്റാരേക്കാളും പ്രവാസികളെയാണ് കൂടുതൽ ആശങ്കയിലാക്കുന്നതെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ജീവിതത്തിന്റെ നല്ലൊരു പങ്കും മരുഭൂമിയിലെ കഠിനാധ്വാനത്തിനായി മാറ്റിവെച്ച്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന പ്രവാസികൾക്ക് ജന്മനാട്ടിലെ തങ്ങളുടെ അസ്തിത്വം തെളിയിക്കേണ്ടി വരുന്നത് വലിയൊരു നീതികേടാണ്. പാസ്‌പോർട്ട് അടക്കമുള്ള പരമാധികാര രേഖകൾ കൈവശമുണ്ടായിട്ടും അവയൊന്നും പൗരത്വം സാക്ഷ്യപ്പെടുത്താനുള്ള അന്തിമ തെളിവുകളല്ലെന്ന ഔദ്യോഗിക നിലപാടുകൾ പ്രവാസി സമൂഹത്തെ വലിയ അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​സമൂഹത്തിന്റെ വേരറുക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ ഗവൺമെന്റ് തലത്തിൽ നിലവിൽ വന്ന 'തൂഫാൻ' എന്ന മാതൃകാപരമായ ലഹരിവിരുദ്ധ കർമ്മപദ്ധതിയെ ഡി.കെ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ഒറ്റക്കെട്ടായി പ്രശംസിച്ചു. ലഹരി മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി മുന്നോട്ടുപോകുന്ന ഗവൺമെന്റ് നീക്കങ്ങൾക്ക് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നാളെയുടെ വാഗ്ദാനങ്ങളായ പുതുതലമുറയെയും പ്രവാസി കുടുംബങ്ങളെയും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഗവൺമെന്റ് സംവിധാനങ്ങളോട് കൈകോർത്ത് ആഗോളതലത്തിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
​വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടും മറ്റും തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കൃത്യമായ തൊഴിൽ-സംരംഭകത്വ അവസരങ്ങൾ ഒരുക്കുവാനും പ്രവാസി ക്ഷേമനിധി കാര്യക്ഷമമാക്കാനും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കാലോചിതമായി വർദ്ധിപ്പിക്കാനും ഗവൺമെന്റ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
​ഡി.കെ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ ബാഖവിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റേറ്റ് കമ്മിറ്റി ജനറൽ കൺവീനർ പി.കെ. സുലൈമാൻ മൗലവി സ്വാഗതം പറഞ്ഞു. മക്കാ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലീം കണ്ണനാകുഴി, യു.എ.ഇ നാഷണൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അശ്റഫ് മൗലവി പുതുക്കുളങ്ങര, ദുബായ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിറാജുദ്ദീൻ മന്നാനി പനവൂർ, അബുദാബി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശിഹാബുദ്ദീൻ റഷാദി പാവല്ല, കുവൈത്ത് നാഷണൽ കമ്മിറ്റി ചെയർമാൻ നവാസ് മൗലവി നിലമേൽ, ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം, അയ്യൂബ് പന്തളം, ദുബായ് സെൻട്രൽ കമ്മിറ്റി ചെയർമാൻ ബാദുഷാ മന്നാനി ചിറ്റുമുല, അസ്ഹബ് വർക്കല, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. കെ.പി. മുഹമ്മദ്, അഡ്വ. നൗഫൽ തിരുവനന്തപുരം, കരുനാഗപ്പള്ളി മേഖലാ പ്രസിഡന്റ് അബ്ദുൽ വാഹിദ് ബാഖവി, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് ഹാദി, തേവലക്കര മുഹമ്മദുകുഞ്ഞു ഗനീമി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
​വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുജീബ് മൗലവി ചിറ്റുമൂല (അൽഹസ്സ), ഇസ്സുദ്ദീൻ പാച്ചല്ലൂർ (സൗദി), നൗഷീർ ഖാൻ കണ്ണനല്ലൂർ (യു.എ.ഇ), ഫൗണ്ടർ മെമ്പർ മുനീർ തണ്ടാശ്ശേരി എന്നിവരും പങ്കെടുത്തു. പ്രവാസി സമൂഹത്തിന്റെ അവകാശങ്ങൾക്കായി ഒന്നിച്ച് പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് യോഗം സമാപിച്ചത്

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026