വാഷിംഗ്ടണ്‍ - അടുത്തിടെയുണ്ടായ ഹൂത്തി ആക്രമണങ്ങള്‍ക്കെതിരെ സൗദി അറേബ്യക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് യു.എസ്. വിദേശകാര്യ മന്ത്രാലയം. വാഷിംഗ്ടണും റിയാദും തമ്മിലുള്ള തന്ത്രപ്രധാനമായ ഉഭയകക്ഷി ബന്ധം എക്കാലത്തെക്കാളും ശക്തവും ദൃഢവുമായി മാറിയിരിക്കുകയാണെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം അല്‍ അറബിയ ഇംഗ്ലീഷിന് നല്‍കിയ പ്രത്യേക പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹൂത്തി ഗ്രൂപ്പിനെ ഒരു വിദേശ ഭീകര സംഘടനയായിട്ടാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് തരംതിരിച്ചിരിക്കുന്നത് എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ആഗോള സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വാഷിംഗ്ടണ്‍ ശക്തമായി മുന്നോട്ട് പോകുമെന്നും അധികൃതര്‍ അറിയിച്ചു.
യെമനിലെ ഭീകരവാദ ഗ്രൂപ്പുകളെ അടിച്ചമര്‍ത്തുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള തങ്ങളുടെ സൈനിക-തന്ത്രപരമായ ശ്രമങ്ങള്‍ യു.എസ് തുടര്‍ന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകും. മധ്യപൂര്‍വേഷ്യന്‍ മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും പ്രാദേശിക സമാധാനം നിലനിര്‍ത്തുന്നതിനും യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Related News