റിയാദ്: ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ തകരാറിനെത്തുടര്‍ന്ന് 2025 മോഡല്‍ സുസുക്കി ഗ്രാന്‍ഡ് വിറ്റാര വാഹനങ്ങള്‍ സൗദി വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു. ഇന്ധന ലെവല്‍ കൃത്യമല്ലാതാകാന്‍ ഇടയാക്കുന്ന ഈ തകരാര്‍ വാഹനം പെട്ടെന്ന് നിലച്ചുപോകാനും അപകടസാധ്യത വര്‍ദ്ധിപ്പിക്കാനും കാരണമായേക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
339 യൂണിറ്റ് സുസുക്കി ഗ്രാന്‍ഡ് വിറ്റാര (2025 മോഡല്‍)ങ്ങളാണ് തിരുച്ചു വിളിച്ചത്. Recalls.sa വെബ്സൈറ്റ് വഴി വാഹനത്തിന്റെ വി.ഐ.എന്‍ (VIN) നമ്പര്‍ പരിശോധിച്ച് റീകോളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വാഹന ഉടമകള്‍ പരിശോധിക്കണം. തകരാര്‍ പരിഹരിക്കുന്നതിനായി അംഗീകൃത ഡീലറായ 'നജീബ് ഓട്ടോ'യുമായി ബന്ധപ്പെടുക (ടോള്‍ ഫ്രീ നമ്പര്‍: 8002444441). ഇവിടെ സൗജന്യം സേവനം ലഭിക്കും.
Related News