l o a d i n g

ഗൾഫ്

ജിദ്ദ വായനക്കൂട്ടം എസ്. ജാനകിക്ക് പ്രണാമമര്‍പ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

ജിദ്ദ: ദക്ഷിണേന്ത്യയുടെ വാനമ്പാടി എസ്. ജാനകിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ജിദ്ദ വായനക്കൂട്ടത്തിന്റെ പ്രതിവാര വായന സദസ്സ് സംഘടിപ്പിച്ചു. ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് അടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. 'കണ്ണടച്ചിരുന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ പ്രണയവും വിരഹവും ഒരുപോലെ നിറയ്ക്കാന്‍ കഴിയുന്ന മാന്ത്രികതയായിരുന്നു ജാനകിയമ്മയുടെ ശബ്ദത്തിനുണ്ടായിരുന്നത്. പുരസ്‌കാരങ്ങളേക്കാള്‍ തിളക്കമുണ്ട് തിരസ്‌കാരങ്ങള്‍ക്ക് എന്ന് തെളിയിച്ച് പത്മവിഭൂഷണ്‍ നിരസിച്ച അതുല്യ പ്രതിഭയായ അവര്‍ പാട്ടുകളില്‍ സ്വന്തം ആത്മാവിനെത്തന്നെയാണ് ചേര്‍ത്തുവെച്ചത്,' എന്ന് അദ്ദേഹം അനുസ്മരിച്ചു.

വായനക്കൂട്ടം സാരഥി കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ചു.'മാതൃത്വത്തിന്റെ എല്ലാ വാത്സല്യവും നിറഞ്ഞ താരാട്ടുപാട്ടുകള്‍ കൊണ്ട് നമ്മെ ഉറക്കിയ ആ ശബ്ദം മലയാളിയുടെ എല്ലാ വികാരങ്ങള്‍ക്കും പശ്ചാത്തലസംഗീതമായിരുന്നു. സംഗീതവേദികളില്‍ നിന്ന് മടങ്ങിയെങ്കിലും നമ്മുടെ ഓര്‍മ്മകളില്‍ നിന്നും ഹൃദയത്തില്‍ നിന്നും ആ ധന്യനാദത്തിന് ഒരുകാലത്തും വിടപറയാനാവില്ല,' എന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

നാസര്‍ സെയിന്‍, മുജീബ് മുത്തേടത്ത്, പ്രിന്‍സാദ് പാറായി, ശറഫുദ്ധീന്‍ പാലക്കാട്, ഗഫൂര്‍ വണ്ടൂര്‍, അന്‍വര്‍ ബാബു, അഷ്റഫ് നിലമ്പൂര്‍, സിദ്ദിഖ് ചോക്കാട് എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: എസ്. ജാനകിയുടെ വേര്‍പാടില്‍ ജിദ്ദ വായനക്കൂട്ടം സംഘടിപ്പിച്ച അനുശോചന ചടങ്ങില്‍ നൗഷാദ് അടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026