l o a d i n g

സാംസ്കാരികം

നോവലിസ്റ്റ് പി.എം.എ. ഖാദര്‍ പ്രവാസികളുമായി സംവദിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 15, 2026

ജിദ്ദ: 'അക്ഷരം വായന വേദി' സംഘടിപ്പിച്ചു വരുന്ന സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ പരിപാടിയില്‍, ബഹുഭാഷാ പണ്ഡിതനും 'ബലി' എന്ന ചരിത്ര നോവലിന്റെ രചയിതാവുമായ പി.എം.എ. ഖാദര്‍ പ്രവാസികളുമായി സംവദിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ഉടമയും ഐതിഹാസിക ചരിത്രപുരുഷനുമായ ശഹീദ് വക്കം ഖാദറിന്റെ ജീവിതത്തെ ആസ്പദമാക്കി പി.എം.എ. ഖാദര്‍ രചിച്ച നോവലാണ് 'ബലി'.

പതിനാറുവര്‍ഷത്തെ പി.എം.എ. ഖാദറിന്റെ ഗവേഷണത്തിന്റെയും അന്വേഷണത്തിന്റെയും അക്ഷീണ ശ്രമഫലമായി രചിച്ചതാണ് 'ബലി' എന്ന ചരിത്രാഖ്യാനം. വക്കം ഖാദറിന്റെ ജീവിതം, അത് പ്രമേയമാക്കി എഴുതിയ നോവല്‍, അതിന്റെ പിന്നാമ്പുറക്കഥകള്‍ എന്നിവയെക്കുറിച്ചെല്ലാം നോവലിസ്റ്റ് പി.എം.എ. ഖാദര്‍ പ്രവാസികളുമായി സംവദിക്കുമെന്ന് 'അക്ഷരം വായന വേദി' ഭാരവാഹികള്‍ അറിയിച്ചു.

ജൂലൈ 18 ശനിയാഴ്ച വൈകുന്നേരം സൗദി സമയം 7:30-ന് നടക്കുന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ വക്കം ഖാദറിന്റെ കുടുംബാംഗങ്ങളില്‍ ചിലരുടെ സാന്നിധ്യം നവ്യമായ അനുഭവമായി മാറും. വക്കം ഖാദറിന്റെ ചരിത്രപ്രധാനമായ ഫോട്ടോകളും പ്രദര്‍ശിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ ചരിത്രം, ന്യൂനപക്ഷ വിഭാഗങ്ങളുടെ സംഭാവനകളെ പൂര്‍ണ്ണമായും തമസ്‌കരിച്ചുകൊണ്ട് ഫാസിസ്റ്റ് ശക്തികള്‍ക്ക് അനുകൂലമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന കാലത്ത്, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പൊരുതുകയും ധീരരക്തസാക്ഷിയാവുകയും ചെയ്ത വക്കം ഖാദറിനെ പോലുള്ളവരുടെ ജീവചരിത്ര വിവരണങ്ങള്‍ പുനരാവിഷ്‌കരിക്കുന്നത് പുതുതലമുറയ്ക്ക് പ്രയോജനപ്പെടുമെന്ന് 'അക്ഷരം വായന വേദി' ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ ലിങ്കുകള്‍ക്കായി 054 219 5476, 050 251 8018 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026