l o a d i n g

ഗൾഫ്

നൂറ്റാണ്ടിലെ അപൂര്‍വ്വ പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു: പകല്‍ രാവാകും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2026

ജിദ്ദ- 2027 ഓഗസ്റ്റ് രണ്ടിന് സൗദി അറേബ്യയെ കാത്തിരിക്കുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും അപൂര്‍വ്വവുമായ പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. രാജ്യത്ത് കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ദൃശ്യമാകാത്ത തരത്തിലുള്ള ഈ അത്യപൂര്‍വ്വ ആകാശവിസ്മയത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഗ്രഹണ സമയത്ത് ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കുന്നതോടെ പകല്‍വെളിച്ചം മാറി താല്‍ക്കാലികമായി ഇരുട്ട് പരക്കും. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളിലൂടെയാണ് പൂര്‍ണ്ണ ഗ്രഹണത്തിന്റെ പാത കടന്നുപോകുന്നത് എന്നതിനാല്‍ ശാസ്ത്ര നിരീക്ഷണ രംഗത്ത് രാജ്യത്തിന് ഇത് വലിയൊരു അവസരമായി മാറും.

ഈ പൂര്‍ണ്ണ ഗ്രഹണത്തിന്റെ ഏറ്റവും കൂടിയ ദൈര്‍ഘ്യം അയല്‍രാജ്യമായ ഈജിപ്തിലായിരിക്കും ദൃശ്യമാകുകയെങ്കിലും സൗദിയിലെ തെക്കന്‍ നഗരമായ അബഹയില്‍ ഏകദേശം 6 മിനിറ്റോളം പൂര്‍ണ്ണ ഇരുട്ട് അനുഭവപ്പെടും. ജിദ്ദയിലും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും ഇത് 5 മിനിറ്റും 50 സെക്കന്‍ഡും നീണ്ടുനില്‍ക്കുമെന്ന് സൗദി ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി. റിയാദ് ഉള്‍പ്പെടുന്ന മധ്യമേഖല, കിഴക്കന്‍ പ്രവിശ്യകള്‍, വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാന്‍ സാധിക്കുക. പലയിടങ്ങളിലും സൂര്യന്റെ 80 ശതമാനത്തോളം ഭാഗം ചന്ദ്രനാല്‍ മറയ്ക്കപ്പെടും. സുരക്ഷിതമായി ഗ്രഹണം വീക്ഷിക്കുന്നതിന് പ്രത്യേക ഫില്‍ട്ടറുകള്‍ ഉള്ള കണ്ണടകളോ ടെലിസ്‌കോപ്പുകളോ ഉപയോഗിക്കണമെന്നും നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നേരിട്ട് നോക്കരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജിദ്ദ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി തലവന്‍ ഡോ. മാജിദ് അബു സഹറയുടെ റിപ്പോര്‍ട്ട് പ്രകാരം ചെങ്കടല്‍ തീരത്തുനിന്ന് ആരംഭിക്കുന്ന പൂര്‍ണ്ണ ഗ്രഹണപാത മക്ക, ജിദ്ദ, തായിഫ്, അല്‍-ബാഹ, ഖമീസ് മുഷൈത്, ജിസാന്‍, നജ്റാന്‍ തുടങ്ങി രാജ്യത്തെ ഒട്ടനവധി നഗരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഗ്രഹണം പൂര്‍ണ്ണതയിലെത്തുമ്പോള്‍ അന്തരീക്ഷ താപനിലയിലും പ്രകാശതീവ്രതയിലും പ്രകടമായ കുറവുണ്ടാകും. കൂടാതെ സൂര്യന്റെ അന്തരീക്ഷമായ 'കൊറോണ' നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമാകുകയും ആകാശത്ത് ചില പ്രകാശമുള്ള നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും പകല്‍സമയത്ത് കാണാന്‍ സാധിക്കുകയും ചെയ്യും. വരുംതലമുറകള്‍ക്ക് ജ്യോതിശാസ്ത്രത്തില്‍ താല്പര്യമുണ്ടാക്കാന്‍ പോന്ന മികച്ചൊരു വിദ്യാഭ്യാസ അവസരമായിരിക്കും ഈ പ്രതിഭാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026