l o a d i n g

ഗൾഫ്

ലുലു-മലര്‍വാടി സമ്മര്‍ വൈബ് പുതിയ ഗെയിമുകളോടെ ഇന്ന് ശനിയാഴ്ചയും തുടരും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 18, 2026

ദമ്മാം: ആകര്‍ഷകമായ ഇനങ്ങളോടെ വെള്ളിയാഴ്ച ആരംഭിച്ച ലുലു- മലര്‍വാടി സമ്മര്‍ വൈബ് ഇന്നും തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ നടന്ന വിവിധ ഗെയിം, മത്സര ഇനങ്ങളില്‍ നൂറു കണക്കിന് കുട്ടികള്‍ പങ്കെടുത്തു. മുന്‍ കൂട്ടിയുള്ള പരിശീലനം ഇല്ലാതെ തന്നെ കുട്ടികളുടെ സഹജമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങള്‍ പ്രവാസ ലോകത്തെ കുരുന്നുകള്‍ക്ക് മികച്ച അനുഭവമായി.

LKG മുതല്‍ 7 വരെയുള്ള കുട്ടികള്‍ക്കാണ് മത്സര ഇനങ്ങള്‍. മുതിര്‍ന്നവര്‍ക്കുള്ള ഇന്‍സ്റ്റന്റ് ഗെയിമുകള്‍, കലാ പരിപാടികള്‍ തുടങ്ങിയവ ഇന്നും നടക്കും. സമ്മര്‍ വൈബിന്റെ ആരംഭം കുറിച്ച് നടന്ന ഘോഷയാത്രയില്‍ വിവിധ ദേശ ഭാഷകളില്‍ നിന്നുള്ള നിരവധി പേര്‍ അണിനിരന്നു.

ഇന്നലെ നടന്ന മത്സരങ്ങളുടെ സമ്മാനങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ഇന്ന് പുതിയ ഇനങ്ങളാണ് മത്സരത്തിന് തയ്യാറാക്കിയത്. ഇന്നത്തെ മത്സരത്തിന് പ്രത്യേകം മൂല്യ നിര്‍ണ്ണയവും ആകര്‍ഷക സമ്മാനങ്ങളും നല്‍കും. പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0508807113 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടാം.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026