l o a d i n g

ഗൾഫ്

മങ്കട മണ്ഡലം കെഎംസിസി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 18, 2026

ജിദ്ദ: കഴിഞ്ഞ ദിവസം അന്തരിച്ച ജിദ്ദ മങ്കട മണ്ഡലം കെഎംസിസിയുടെ മുന്‍ അധ്യക്ഷനും, ദീര്‍ഘകാലം കൂട്ടിലങ്ങാടി ചെലൂര്‍ മഹല്ല് കൂട്ടായ്മ പ്രസിഡന്റും, ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന മങ്കട കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി ഷക്കീലിന്റെ സ്മരണാര്‍ത്ഥം അനുസ്മരണ യോഗവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.

ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സ്വലാഹുദ്ധീന്‍ വാഫിയുടെ ഖിറാഅത്തോടെ ആരംഭിച്ചു. സൗദി നാഷണല്‍ കെഎംസിസി നേതാവ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് സമദ് മൂര്‍ക്കനാട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര, ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ, കെഎംസിസി നാഷണല്‍ സെക്രട്ടറി നാസര്‍ വെളിയംകോട്, ജിദ്ദ കെഎംസിസി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മുണ്ടോടന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ്, ആലമ്പാടി ഉസ്താദ് എന്നിവര്‍ സംസാരിച്ചു.

ഇല്യാസ് കല്ലിങ്ങല്‍, മുസ്തഫ കോഴിശ്ശേരി, കബീര്‍ മോങ്ങം, കരീം പടിക്കമണ്ണില്‍, സലിം സദാഫ്‌ക്കോ, ഉണ്ണീന്‍ പുലാക്കല്‍, അഷ്റഫ് കാപ്പാട്ട്, സഫീര്‍ ബാവ, നിസാം അലി, ശരീഫ് കുറുവ, ഷൗക്കത്ത് പഴമള്ളൂര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രസംഗം നടത്തി. ഉബൈദ് തങ്ങള്‍ ഹൈദ്രൂസി മേലാറ്റൂര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മണ്ഡലം സെക്രട്ടറി മുജീബ് പാങ്ങ് സ്വാഗതവും വി.ടി. മുസ്തഫ വെള്ളില നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026